LSG UPDATES: ഇവന്റെ ശമ്പളം 30 ലക്ഷം; ഇനി ഫൈൻ അടയ്ക്കാൻ ലോൺ എടുക്കേണ്ടി വരുമെന്ന് ആരാധകർ

ഇന്നലെ നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിന് നാല് റൺസിന്റെ വിജയം. ഇതോടെ അടുപ്പിച്ച് രണ്ട് മത്സരങ്ങൾ പന്തിന്റെ കീഴിൽ വിജയിക്കാൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് (81) നിക്കോളാസ് പുരാൻ (87*) എന്നിവരുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോറിൽ എത്തിയത്.

എന്നാൽ മത്സരത്തിനിടയിൽ വീണ്ടും വിവാദമായി ലക്‌നൗ ബോളർ ദിഗ്‌വേഷ് സിംഗ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനിൽ നരൈന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ദിഗ്‌വേഷ് അഗ്രസിവ് സെലിബ്രേഷൻ വീണ്ടും നടത്തി. ഇത്തവണ കൈയിൽ എഴുതാതെ നിലത്താണ് സിഗ്നേച്ചർ സെലിബ്രേഷൻ നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇത്തരം സെലിബ്രേഷനുകൾ നടത്തിയപ്പോൾ ബിസിസിഐ ഫൈൻ ഈടാക്കിയിരുന്നു. എന്നിട്ടും താരം ഇത്തരം സെലിബ്രേഷനുകൾ നടത്തുകയാണ്. അദ്ദേഹത്തിന് നേരെ ആരാധകർ ട്രോൾ മഴ പെയ്യിക്കുകയാണ്.

238 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻജിൻക്യ രഹാനെ (61) വെങ്കിടേഷ് ഐയ്യർ (45) റിങ്കു സിങ് (35*) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ കൊൽക്കത്തയ്ക്ക് 234 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാനം വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് ലക്‌നൗ വിജയത്തിലെത്തിയത്.

Latest Stories

IPL 2025: ഇത് എവിടെയായിരുന്നു ചെക്കാ ഇത്രയും നാൾ, നീ ഇനി ഇവിടം ഭരിക്കും; യുവതാരത്തിന്റെ ബാറ്റിംഗിൽ വണ്ടർ അടിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

IPL 2025: ഗുജറാത്ത് ടൈറ്റന്‍സ് ഇനി കിരീടം നേടില്ല, അവരുടെ സൂപ്പര്‍താരം പുറത്ത്, പകരക്കാരനായി അവനെ ടീമിലെടുത്ത് മാനേജ്‌മെന്റ്, എന്നാലും ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍

'അനാമിക' രക്തരക്ഷസ് ആകട്ടെ, 'രോമാഞ്ചം' കണ്ടവര്‍ക്ക് ഇത് ദഹിക്കില്ല; ഹിന്ദി റീമേക്ക് ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

പഹൽഗാം ഭീകരാക്രമണം; യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ, വെടിനിർത്തൽ പാലിക്കുമെന്ന് ഗുട്ടറസിന് ഉറപ്പ് നൽകി പാക് പ്രധാനമന്ത്രി

RO-KO RETIREMENT: വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇല്ല, രോഹിത്തിനെയും കോഹ്‍ലിയെയും വീണ്ടും സ്നേഹിച്ച് ബിസിസിഐ; സെക്രട്ടറി ദേവജിത് സൈക്കി പറഞ്ഞത് ഇങ്ങനെ

IPL 2025: ആര്‍സിബിക്ക് ഇനി അവനെ കളിപ്പിക്കേണ്ടി വരും, എന്തൊരു നിവര്‍ത്തികേടാണ് അവര്‍ക്ക്, ഇങ്ങനെ ഒരിക്കലും ഒരു ടീമിന് സംഭവിച്ചിട്ടുണ്ടാവില്ല

'എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം, അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ'; കെ ബി ഗണേഷ് കുമാർ

എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല.. പക്ഷെ സൂരി സാര്‍ അത് ചെയ്തു, അത് മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

അവന്തിപ്പോരയിലെ ഏറ്റുമുട്ടൽ; പഹൽഗാം ഭീകരാക്രമണത്തിന് സഹായിച്ചയാൾ ഉൾപ്പെടെ 2 ഭീകരരെ സൈന്യം വധിച്ചു

INDIAN CRICKET: ഇന്ത്യന്‍ ടീമിന്റെ കളിരീതി മുഴുവന്‍ മാറ്റിയത് അവനാണ്, എന്തൊരു താരമാണ് അദ്ദേഹം, ആ താരത്തിനേക്കാള്‍ മികച്ചതായി ആരുമില്ല, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍