എല്ലാവരും തകർത്തടിച്ച പിച്ചിലും തുഴഞ്ഞ് രാഹുൽ, പുറത്താക്കിയ റബാഡക്ക് നന്ദി പറഞ്ഞ് ലക്നൗ ആരാധകർ; എന്തിനായിരുന്നെടാ മഹാപാപി എന്ന് പഞ്ചാബ് ഫാൻസ്‌

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനായ താരമാണ് കെ.എൽ രാഹുൽ. താരത്തിന്റെ അലസമായ സമീപനം, ഏത് ഫോർമാറ്റ് ആണെങ്കിലും ഇഴഞ്ഞ് നീങ്ങി കളിക്കുന്ന ശൈലിയുമാണ് വിമർശനത്തിന് കാരണമാകുന്നത്. മോശം ഫോമിലൂടെ പോകുന്ന രാഹുൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ അതിഥി വേഷത്തിലേക്ക് എത്തേണ്ട നിലയിലേക്ക് കാരണങ്ങൾ എത്തിയിരിക്കുകയാണ്.

ഈ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച ശേഷം കാര്യമായ പ്രകടനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തിലൊക്കെ അവസാനം വരെ ക്രീസിൽ ഉണ്ടായിട്ടും ചെറിയ ലക്ഷ്യത്തിലേക്ക് ടീമിനെ അടുപ്പിക്കാൻ സാധിച്ചില്ല. അങ്ങനെ കഷ്ടകാലം പിടിച്ച സമയത്തിലൂടെ പോകുന്ന രാഹുലിന്റെ ലക്നൗ ടീം കഴിഞ്ഞ മത്സരത്തിന്റെ പാപഭാരങ്ങൾ എല്ലാം കഴുകി കളയുന്ന പ്രകടനമാണ് ഇന്ന് നടത്തിയത്. പഞ്ചാബിനെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവർ പടുത്തുയർത്തിയത് 257 റൺസ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്.

സന്തോഷിക്കേണ്ട നിമിഷം ആണെങ്കിലും രാഹുലിന് അത്ര സുഖമല്ല കാര്യങ്ങൾ. ബാറ്റിംഗിനെ അളവറ്റ് സഹായിക്കുന്ന ട്രാക്കിൽ താരത്തിന് നേടാനായത് 9 പന്തിൽ 12 റൺ മാത്രം. റബാഡക്ക് വിക്കറ്റ് നൽകി താരം മടങ്ങി. ഒരു കണക്കിന് ആ വിക്കറ്റ് ടീമിന് അനുഗ്രഹമായി. ബാക്കി വന്ന എല്ലാ താരങ്ങളും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

അതായത് ബാറ്റിംഗിനെ അളവറ്റ് സഹായിക്കുന്ന ഒരു പിച്ചിൽ പോലും നല്ല ഇന്നിംഗ്സ് കളിക്കാൻ രാഹുലിന് സാധിക്കുന്നില്ല ഇതിപരം ബാറ്റ്‌സ്മാന്മാർക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരു ട്രാക്കിൽ കളിക്കാൻ പറ്റാത്ത താരം എന്തിന് ടീമിന് ഭാരമായി ഇങ്ങനെ നിൽക്കുന്നു എന്ന് ആരാധകർ ചോദിക്കുന്നു. രാഹുൽ അനാവശ്യമായി കളഞ്ഞ പന്തുകൾ ഇല്ലായിരുന്നു എങ്കിൽ ടി20 ചരിത്രരത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ലക്നൗ സ്വന്തമാക്കുമായിരുന്നു എന്നാണ് ആരാധകരും ക്രിക്കറ്റ് പ്രേമികകളും പറയുന്നത്.

ചുരുക്കി പറഞ്ഞാൽ പഞ്ചാബ് മാത്രമല്ല എയറിൽ കയറുന്നത് രാഹുൽ കൂടിയാണ്.

Latest Stories

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ