ഐപിഎല്‍ ലേലം 2025: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ അന്തിമ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിച്ചു, സൂപ്പര്‍ താരം പുറത്തേക്ക്!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2025) മെഗാ ലേലത്തിന് മുന്നോടിയായി നിക്കോളാസ് പൂരനെയും നാല് ഇന്ത്യന്‍ യുവതാരങ്ങളെയും നിലനിര്‍ത്തി ലക്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) അന്തിമ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2022ല്‍ ടീമിന്റെ തുടക്കം മുതല്‍ ക്യാപ്റ്റനായിരുന്ന കെഎല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിലനിര്‍ത്തല്‍ പട്ടികയില്‍ ഇല്ലെന്നാണ് വിവരം.

ഐപിഎല്‍ 2024 സീസണില്‍ കെ എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്നതില്‍ എല്‍എസ്ജി പരാജയപ്പെട്ടു. 10 ടീമുകളുള്ള പട്ടികയില്‍ അവര്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പല മത്സരങ്ങളിലും ക്യാപ്റ്റന്‍സിയുടെ പേരില്‍ കെഎല്‍ രാഹുല്‍ വിമര്‍ശനം നേരിട്ടിരുന്നു. എസ്ആര്‍എച്ചിനോട് തോറ്റതിന് ശേഷം ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കയുമായി അദ്ദേഹം ചൂടേറിയ സംഭാഷണത്തില്‍ ഏല്‍പ്പെട്ടിരുന്നു.

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ നിക്കോളാസ് പൂരന്‍, മായങ്ക് യാദവ്, രവി ബിഷ്നോയ്, അണ്‍ക്യാപ്പ്ഡ് താരങ്ങളായ മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി എന്നിവരെ ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തുമെന്നാണ് വിവരം. ഫ്രാഞ്ചൈസി ഉടമകളില്‍ നിന്ന് അവസാന നിമിഷം മറിച്ചൊരു തീരുമാനമുണ്ടായില്ലെങ്കില്‍ കെഎല്‍ രാഹുല്‍ പട്ടികയുടെ ഭാഗമാകില്ല.

ഐപിഎല്‍ 2024 സീസണില്‍, സൂപ്പര്‍ ജയന്റ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് കെഎല്‍ രാഹുലായിരുന്നു. താരം 14 ഇന്നിംഗ്സുകളില്‍ നിന്ന് 37.14 ശരാശരിയിലും 136.12 മാന്യമായ സ്ട്രൈക്ക് റേറ്റിലും 520 റണ്‍സ് നേടി. 62.38 ശരാശരിയിലും 178.21 സ്ട്രൈക്ക് റേറ്റിലും പൂരന്‍ 499 റണ്‍സും നേടി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുന്‍നിര നിലനിര്‍ത്തല്‍ നിക്കോളാസ് പൂരനായിരിക്കുമെന്നും മായങ്ക് യാദവ്, രവി ബിഷ്ണോയി എന്നിവര്‍ക്ക് തൊട്ടുപിന്നാലെയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലിന്റെ മുന്‍ സീസണില്‍ രാഹുലിന്റെ അഭാവത്തില്‍ താല്‍ക്കാലിക ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും സ്റ്റാര്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read more