ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ സൂര്യകുമാർ യാദവിന്റെ സംഹാരതാണ്ഡവം. 28 പന്തിൽ 4 ഫോറും 4 സിക്സറുമടക്കം താരം നേടിയത് 54 റൺസാണ്. ഇതോടെ റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിലെത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈക്ക് വേണ്ടി നാലാമനായി ഇറങ്ങിയ താരം 54 റൺസ് കൂടി ചേർത്തതോടെയാണ് പട്ടികയിൽ ഒന്നാമനായത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഒമ്പത് മത്സരങ്ങളിൽ 62 റൺസ് ശരാശരിയിൽ 373 റൺസുമായി നാലാമതായിരുന്നു സൂര്യ. എട്ട് മത്സരങ്ങളിൽ നിന്ന് 417 റൺസെടുത്തിരുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ ആയിരുന്നു ഒന്നാമത്. സൂര്യയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് 200 കടന്നത്.
മത്സരത്തിൽ പൂര്ണാധിപത്യത്തിൽ നില്കുന്നത് മുംബൈ ഇന്ത്യൻസാണ്. ബാറ്റിംഗിൽ റയാൻ റെക്കിൾട്ടൻ 32 പന്തിൽ 6 ഫോറും 2 സിക്സറുമടക്കം 58 റൺസ് നേടി. ബോളിങ്ങിൽ ആകട്ടെ ലക്‌നൗവിനെതിരെ വിൽ ജാക്‌സ് രണ്ട് വിക്കറ്റുകളും, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.