ഐപിഎൽ 2022 ലെ രാജസ്ഥാൻ റോയൽസിനെതിരായ (ആർആർ) തോൽവിക്ക് ശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) കളിക്കാർക്ക് ഗൗതം ഗംഭീറിൽ നിന്ന് അടുത്ത വഴക്ക് കിട്ടാൻ സമയം ആയെന്ന് ആകാശ് ചോപ്ര പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) 62 റൺസിന്റെ തോൽവിക്ക് ശേഷം ഞായറാഴ്ചത്തെ 24 റൺസിന്റെ തോൽവിയോടെ KL രാഹുലിന്റെ ടീം IPL 2022-ൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരുന്നു . ഹാർദിക് പാണ്ഡ്യയുടെ ടീമിനെതിരെ ഒരു പോരാട്ടവുമില്ലാതെ തോറ്റതിന് ശേഷം ഗൗതം ഗംഭീർ ലക്നൗ ടീമിനെ ഒന്നടങ്കം ശാസിച്ചിരുന്നു. അടുത്ത മത്സരവും തോറ്റതോടെ ഇനിയും ഗംഭീറിന്റെ കൈയിൽ നിന്നും വഴക്ക് കിട്ടുമെന്ന് ചോപ്ര വിശ്വസിക്കുന്നു.
അവർ (എൽഎസ്ജി കളിക്കാർ) ഗൗതമിൽ നിന്ന് വീണ്ടും ശകാരം കേൾക്കുമെന്ന് എനിക്ക് തോന്നുന്നു. അടുത്ത മത്സരം ജയിച്ചാലുംപോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് കിട്ടുമോ എന്നുറപ്പില്ല . ഞാൻ കെ എൽ രാഹുലിനോട് ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എട്ട് ബൗളർമാരെ ഉപയോഗിച്ചു, എന്തിനാണ് അനാവശ്യമായി ഇത്രയും ഓപ്ഷൻ ഉപയോഗിച്ചത്. അവസാനം ആരെ കൊണ്ട് ഓവർ അറിയിക്കണം എന്ന് അറിയാത്ത അവസ്ഥയിലായി രാഹുൽ.”
“അവേഷ് ഖാൻ തന്നെയാണ് ബൗളറുമാരിൽ താരം . പക്ഷേ അദ്ദേഹം വെറും മൂന്ന് ഓവർ മാത്രമാണ് എറിഞ്ഞത് . മൊഹ്‌സിൻ ഖാൻ അവസാന ഓവറിൽ ഒരുപാട് റൺസ് വഴങ്ങി. ഹൂഡയും ക്വിന്റൺ ഡി കോക്കും രാഹുലും പന്തെറിഞ്ഞില്ല. അനാവശ്യമായി കൊടുത്ത ആ ഓവറുകളാണ് കളി തോൽപ്പിച്ചത്.”
എന്തായാലും അടുത്ത മത്സരം നല്ല മാർജിനിൽ ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ മാത്രമേ രണ്ടാം സ്ഥാനത്ത് എത്താൻ ലക്നൗവിന് സാധിക്കൂ.