Ipl

ഈ സീസണിലെ ഭാഗ്യമുള്ള നായകനും ഭാഗ്യമില്ലാത്ത നായകനും, ടോസ് എന്ന വലിയ ഫാക്ടർ

ടോസ് ഇത്രയും നിര്‍ണായകമോ? ടീമിന്റെ പ്രകടനം മാത്രമാണ് മത്സരത്തിന്റെ ഗതി നിർണയിക്കുക എന്നത് ശരി തന്നെ, എന്നാൽ ടോസ് ചില സമയത്ത് തീരുമാനക്കാരൻ ആകാറുണ്ട്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ടൂര്‍ണമെന്റിലെ 45 മത്സരങ്ങളില്‍ 29 മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. രണ്ട് സെമി ഫൈനലിലും ഫൈനലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. പ്രധാനമായും ദുബായിലാണ് ഈ ടോസ് ഭാഗ്യം നിര്‍ണ്ണായകമായത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്ക് കൂടുതല്‍ മത്സരങ്ങളും ദുബായിലാണ് കളിക്കേണ്ടി വന്നത്. ടോസ് ഭാഗ്യം അകന്ന് നിന്നപ്പോള്‍ ഇന്ത്യക്ക് സെമി പോലും കാണാതെ മടങ്ങേണ്ടി വന്നു. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലും ചില മത്സരങ്ങളിൽ ടോസ് നിർണായക പങ്ക് ജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ വഹിച്ചിട്ടുണ്ട്.

ഭാഗ്യമുള്ള നായകന്മാർക്ക് നിരന്തരം ചിലപ്പോൾ ടോസ് ഭാഗ്യം ലഭിക്കാറുണ്ട്. അങ്ങനെ നോക്കിയാൽ ഈ ടൂർണമെന്റിലെ ഏറ്റവും ഭാഗ്യമുള്ള നായകൻ ആരാണ്- സംശയമില്ലാതെ പറയാം ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ. ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എട്ടെണ്ണത്തിലാണ് ടോസ് അനുകൂലമായി കിട്ടിയത്. ബാറ്റിംഗ് ദുർബലമായ ടീമിന് 5 മത്സരങ്ങൾ ജയിക്കാനായത് ഈ ടോസ് ഭാഗ്യം സഹായിച്ചത് കൊണ്ടാണെന്ന് പറയാം. 2018 -19 വർഷത്തിൽ ധോണിക്കും തുടർച്ചായി 8 മത്സരങ്ങളിൽ ടോസ് ലഭിച്ചിട്ടുണ്ട്, ഇതിൽ 2018 ൽ ചെന്നൈ ജേതാക്കൾ ആയിരുന്നു എന്നതും ശ്രദ്ധേയം.

ഈ വർഷത്തെ കണക്ക് നോക്കിയാൽ ടോസ് നേടുന്ന നായകൻ ആദ്യം ബൗളിംഗ് എടുത്തത് 47 മത്സരങ്ങൾ കഴിയുമ്പോൾ ഉള്ള ശരാശരി 93 % ആണ്. ഇതിൽ പലതും ബൗളിംഗ് എടുത്ത ടീം തന്നെയാണ് ജയിച്ചതും. രാത്രി 7 .30 ന് നടന്ന ഏക മത്സരങ്ങളിലും തന്നെ ടോസ് നേടിയവർ രണ്ടാമത് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്.

എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ നേരെ മറിച്ചാണ് കാര്യങ്ങൾ തുടര്‍ച്ചയായ ടോസ് തോറ്റിട്ടും കളിയില്‍ ജയിക്കാന്‍ റോയല്‍സിന് സാധിക്കുന്നു. ടോസിലെ നിര്‍ഭാഗ്യം തങ്ങളുടെ വിജയത്തിന് കാരണമാകുന്നുണ്ടെന്നാണ് സഞ്ജുവിന്റെ വിലയിരുത്തല്‍. ടോസ് തോല്‍ക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്നുണ്ടെന്ന് സഞ്ജു പറഞ്ഞിട്ടുണ്ട് . രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് സീസണിലെ ഭൂരിപക്ഷം മത്സരങ്ങളിലും ജയിക്കാന്‍ സാധിച്ചത്. എന്നാല്‍, ആദ്യം ബാറ്റ് ചെയ്യേണ്ടിവരുന്നത് വമ്പന്‍ ടോട്ടലെന്ന ലക്ഷ്യത്തിലേക്ക് റോയല്‍സിനെ എത്തിക്കുന്നു. ഒമ്പത് മത്സരങ്ങളിൽ എട്ടിലും സഞ്ജു ടോസിൽ പരാജയപ്പെട്ടിരുന്നു. ടോസ് തോറ്റിട്ടും ജയിക്കാൻ സാധിക്കുന്നത് റോയൽസ് ബൗളിംഗ് നിരയുടെ മികവിനെയാണ് കാണിക്കുന്നത്.

ടോസ് തോറ്റിട്ടും കൂടുതൽ മത്സരങ്ങൾ ജയിച്ചത് രാജസ്ഥാൻ(6) ലക്നൗ(4) ഇങ്ങനെയാണ്. എന്തായാലും മത്സരം മുറുകുമ്പോൾ ടോസ് വലിയ പങ്ക് ചില ടീമുകൾക്ക് അനുകൂലമായിട്ടും ചിലർക്ക് പ്രതികൂലമായിട്ടും വരുന്നുണ്ടെന്ന് സാരം.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ