ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഇന്നലെ ഗുജറാത്ത് ടൈറ്റൻസും നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെ ആരംഭിച്ചു. മത്സരത്തിൽ കഴിഞ്ഞ സീസണിന് സമാനമായി ഹാർദിന്റെ ടീം ചെന്നൈയെ തോൽപ്പിച്ചു.
പുതിയ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി, 2009-ൽ ഡെക്കാൻ ചാർജേഴ്സിന്റെ ഭാഗമായി ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ പേസർ ആർപി സിംഗ്, ദക്ഷിണാഫ്രിക്കയിൽ നടന്ന ആ സീസണിലെ ചില തമാശകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ആ വർഷത്തെ ടീമിന്റെ നായകൻ ഗിൽക്രിസ്റ്റ് വലംകൈയ്യൻ പേസർ ഹർമീത് സിംഗ് ബൻസാൽ ടീമിന്റെ ഭാഗ്യവാനാണെന്ന് വിശ്വസിച്ചാണ് അന്തിമ ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് ആർപി സിംഗ് വെളിപ്പെടുത്തി.
“ഹർമീതിന് നല്ല രീതിയിൽ വേരിയേഷൻ ഉണ്ടായിരുന്നു. അവൻ നന്നായി ബൗൾ ചെയ്തു. വലിയ കഴിവുള്ള താരമൊന്നും ആയിരുന്നില്ല അവൻ. പക്ഷേ ഗ്രൗണ്ടിൽ 100 ശതമാനം അവൻ നൽകി. എപ്പോഴും വ്യത്യസ്ത പരീക്ഷണങ്ങൾ ഇഷ്ടപെടുന്ന ആളായിരുന്നു ഗിൽക്രിസ്റ്. അങ്ങനെയാണ് അവൻ ഞങ്ങളുടെ ഭാഗ്യമാണെന്ന് കണ്ടെത്തിയത് ”ആർപി സിംഗ് ഓർമ്മിപ്പിച്ചു.
2009 സീസണിൽ, പരിക്കിനെത്തുടർന്ന് സീസണിന്റെ ഭൂരിഭാഗവും ഹർമീതിന് നഷ്ടമായി, പക്ഷേ ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിൽ കളിച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഫൈനലിനുള്ള പ്ലെയിംഗ് ഇലവനിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തു, അതിന് മുമ്പ് വെറും ഒരു വിക്കറ്റ് മാത്രമായിരുന്നു അവൻ വീഴ്ത്തിയിരുന്നത്. എന്നിരുന്നാലും, ഗിൽക്രിസ്റ്റിന്റെ ഭാഗ്യം ശരിയാണെന്ന് കാണിച്ച് മാർക് ബൗച്ചർ, രാഹുൽ ദ്രാവിഡ് എന്നിവരുടെ സുപ്രധാന വിക്കറ്റുകൾ ഹർമീത് സ്വന്തമാക്കി.
Read more
“ഞങ്ങൾ ക്യാപ്റ്റനോടും പരിശീലകനോടും ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ, ‘അവൻ ഇലവനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്’ എന്ന് അവർ പറഞ്ഞു. എന്തുകൊണ്ടാണ് അവൻ പ്രധാനമായത്? ‘കാരണം അവൻ നമുക്ക് ഭാഗ്യമാണ്’. ഗിൽക്രിസ്റ്റ് പറഞ്ഞു!