സ്വര്‍ണനാണയത്തെ അവര്‍ ചുമ്മായിട്ട് തട്ടിക്കളിക്കുകയാണ്; വിമര്‍ശനവുമായി ഇന്ത്യന്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ റിഷഭ് പന്തിന് അവസരം നല്‍കാത്തതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാല്‍. ദിനേഷ് കാര്‍ത്തികിനെ കളിപ്പിക്കുന്നതിന്റെ പേരില്‍ പുറത്തിരുത്തേണ്ട താരമല്ല പന്തെന്നും അവന്‍ മാച്ച് വിന്നറാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

ദിനേഷ് കാര്‍ത്തികിനെ ലഭ്യമാണോ അല്ലെയോ എന്നതിലല്ല കാര്യം. റിഷഭ് പന്ത് കളിക്കണം. അവന് വേണ്ട പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. എന്തൊരു മികച്ച മാച്ച് വിന്നറായ താരമാണവന്‍. എന്നാല്‍ എന്നാല്‍ നാണയം പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നു.

അവന്റെ ആത്മവിശ്വാസത്തെ തകര്‍ക്കരുത്. അവനൊരു മാച്ച് വിന്നറാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഡികെ അവിടെയുണ്ടെങ്കിലും റിഷഭിനെ കളിപ്പിക്കണമെന്നും മദന്‍ ലാല്‍ പറഞ്ഞു.

ഇന്ന് ബംഗ്ലാദേശിനെതിരെ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ രണ്ട് മത്സരം ജയിച്ചെങ്കിലും ഇന്ത്യയുടെ ടീമില്‍ ഇപ്പോഴും ദൗര്‍ബല്യങ്ങളേറെയാണ്. ഒപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മയും രാഹുലിന്റെ ഫോമില്ലായ്മയും ടീമിന് ഏറെ തിരിച്ചടിയാകുന്നുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം