പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

ജസ്പ്രീത് ബുംറ- ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ കാണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിലെ 5 വിക്കറ്റ് പ്രകടനത്തോടെ ബുംറ ഒരു കാര്യം ക്രിക്കറ്റ് ലോകത്തോട് പറയാതെ പറഞ്ഞിരിക്കുകയാണ്- നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് ആക്റ്റ്.

സമീപകാലത്ത് ഇന്ത്യ നേടിയ വലിയ വിജയങ്ങളിൽ എല്ലാം മികവ് കാണിച്ച ബുംറ കിവീസിനെതിരായ പരമ്പരയിൽ തന്റെ മികവിലേക്ക് എത്താതിരുന്നപ്പോൾ ചിലർ എങ്കിലും അദ്ദേഹത്തെ പുച്ഛിച്ചു. എന്നാൽ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ നായകന്റെ അമിത ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത ബുംറ തന്റെ 11 ആം 5 വിക്കറ്റ് പ്രകടനത്തോടെയാണ് തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഇന്ത്യ പുറത്തായപ്പോൾ അവിടെ പെട്ടെന്നുള്ള പതനമാണ് പ്രതീക്ഷിച്ചത് എങ്കിൽ മറുപടിയിൽ അതിന്റെ ഇരട്ടി ഡോസിൽ ബുംറ ഓസ്‌ട്രേലിയക്ക് കൊടുത്തു. തുടക്കം മുതൽ നല്ല ലെങ്ങ്തിലും ലൈനിലും പന്തെറിഞ്ഞ ബുംറ ഓസ്‌ട്രേലിയയെ കുഴക്കി. ഇത് കൂടാതെ കൃത്യമായ ഫീൽഡ് പ്ലേസ്‌മെന്റുകളും നല്ല ബോളിങ് മാറ്റങ്ങളും വരുത്തി ബൂം തിളങ്ങി.

ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ശരാശരി:

വെസ്റ്റ് ഇൻഡീസിൽ – 9.23
ഇന്ത്യയിൽ – 17.19
ദക്ഷിണാഫ്രിക്കയിൽ – 20.76
ഓസ്ട്രേലിയയിൽ – 19.18
ഇംഗ്ലണ്ടിൽ – 26.27
ന്യൂസിലൻഡിൽ – 31.66

ഇതിൽ ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയൻ ബോളർമാർക്ക് പോലും ഇല്ലാത്ത അത്ര നല്ല കണക്കിലാണ് ബുംറക്ക് അവകാശപ്പെടാൻ ഉള്ളത്. എന്തായാലും ഈ താരം ശരിക്കുമൊരു അത്ഭുതം തന്നെയാണ് ആരാധകർ പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന