ഇവന്മാരുടെ ജയ് വിളികൾ കാരണം മഹി ബാറ്റ് ചെയ്ത് കഴിഞ്ഞ് ഇറങ്ങിയാൽ മതിയെന്ന് ആഗ്രഹിക്കും, എല്ലാവരുടെയും പ്രാർത്ഥന കാരണം ഞാൻ വേഗം ഔട്ട് ആകുന്നു; ഇത്രയും ഗതികെട്ട അവസ്ഥ; മത്സരശേഷം പ്രതികരണവുമായി ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) 27 റൺസിന് ജയിച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, താൻ ബാറ്റ് ചെയ്യുന്ന സമയത്ത് എല്ലാവരും ധോണി ധോണി എന്ന് വിളിക്കുന്നതിനെക്കുറിച്ചും താൻ ഔട്ട് ആകാൻ ചെന്നൈ ആരാധകർ ആഗ്രഹിക്കുന്നതിനെക്കുറിച്ചും ജഡേജ തമാശയായി പ്രതികരിച്ചു.

ധോണി ബാറ്റ് ചെയ്യുന്നത് കാണാൻ മാത്രമാണ് ആരാധകർ ആഗ്രഹിക്കുന്നതെന്നും ബാക്കിയൊന്നും അവർക്ക് പ്രശ്‌നം അല്ലെന്നും ജഡ്ജ് പ്രതികരിച്ചു എംഎസ് ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗും മതീശ പതിരണയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് സിഎസ്‌കെയെ നിർണായക ജയത്തിലേക്ക് നയിച്ചത്.

“ഒരു സ്പിന്നർ എന്ന നിലയിൽ, ഞാൻ വളരെ ആസ്വദിച്ച ഒരു സീസൺ തന്നെയാണ് ഇത്. ചെന്നയിലെ ഗ്രൗണ്ടിൽ പന്തെറിയാൻ ഞങ്ങൾക്ക് വ്യക്തമായി അറിയാം. സന്ദർശക ടീമിന് പൊരുത്തപ്പെടാൻ സമയം ആവശ്യമാണ്. ഞങ്ങൾക്ക് അനുകൂല സാഹചര്യമാണ് ഇവിടെ. എല്ലാവരും അവരവരുടെ കാര്യങ്ങൾ നന്നായി ചെയ്യുന്നു. ഞാൻ മഹി ഭായ് ബാറ്റ് ചെയ്യുന്നതിന് മുമ്പ് ക്രീസിൽ എത്തിയാൽ എല്ലാവരും ഞാൻ ഔട്ട് ആകാൻ പ്രാർത്ഥിക്കും. ഞാൻ പുറത്താകാൻ കാണികൾ കാത്തിരിക്കും. ടീം വിജയിക്കുന്നിടത്തോളം ഞാൻ സന്തോഷവാനാണ്,” മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ ജഡേജ പറഞ്ഞു.

Read more

12 മത്സരങ്ങളിലും എട്ട് ഇന്നിംഗ്‌സുകളിലുമായി 18.83 ശരാശരിയിലും 141.25 സ്‌ട്രൈക്ക് റേറ്റിലും 113 റൺസ് ഓൾറൗണ്ടർ നേടിയിട്ടുണ്ട്. 25* ആണ് അദ്ദേഹത്തിന്റെ മികച്ച സ്കോർ. ബോളിംഗിലേക്ക് വന്നാൽ 19.18 ശരാശരിയിലും 7.13 ഇക്കോണമി റേറ്റിലും 16 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് കണക്ക് 3/20 ആണ്. ഐപിഎൽ 2023ൽ ഇതുവരെ മൂന്ന് ‘മാൻ ഓഫ് ദ മാച്ച്’ അവാർഡുകൾ നേടിയിട്ടുണ്ട്.