"വിരാട് കൊഹ്‌ലിയെ അല്ല പകരം എന്നെ ആർസിബി നായകനാക്കൂ ബാക്കി ഞാൻ നോക്കിക്കൊളളാം"; രജത് പതിദാറിന്റെ വാക്കുകൾ വൈറൽ

ഈ വർഷത്തെ മെഗാ താരലേലത്തിൽ ഭേദപ്പെട്ട ടീമിനെ സജ്ജമാകാനേ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു സാധിച്ചൊള്ളു. എന്നാൽ അവരുടെ പ്രധാന താരങ്ങളായ വിരാട് കോഹ്ലി, രജത് പതിദാർ,യാഷ് ദയാൽ എന്നിവരെ റീടെൻഷനിൽ ടീം നിലനിർത്തിയിരുന്നു. അടുത്ത ഐപിഎലിൽ ആര് നായകനാകും എന്നാണ് ആരാധകരുടെ ചോദ്യം.

ടി-20 യിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത വർഷത്തെ നായകനായി വിരാട് കോഹ്ലി തന്നെയാകും ഉണ്ടാകുക എന്ന റിപ്പോട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതുമായി ബന്ധപ്പെട്ട ഔദ്യോഗീക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ നിലവിലെ സ്‌ക്വാഡിൽ വിരാടിനെ അല്ലാതെ മറ്റാരെയും നായകനാക്കാനുള്ള സാധ്യത കാണുന്നില്ല.

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സിനെ നയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാറ്റ്‌സ്മാനായ രജത് പതിദാർ.

രജത് പതിദാറിന്റെ വാക്കുകൾ ഇങ്ങനെ:

“തീർച്ചയായും റോയൽ ചലഞ്ചേഴ്സിനെ നയിക്കാൻ ഒരു അവസരം ലഭിക്കാൻ ആ​ഗ്രഹിക്കുകയാണ്. അതിനായാണ് ഞാൻ കാത്തിരിക്കുന്നത്. ആ അവസരം ലഭിച്ചാൽ എനിക്ക് സന്തോഷമാകും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെന്റാണ്. എന്റെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിൽ നിന്നും ക്യാപ്റ്റനാകാനുള്ള തന്ത്രങ്ങൾ ഞാൻ ഒരുപാട് പഠിച്ചു. എല്ലാവർക്കും അറിയാവുന്നതുപോലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കോച്ചാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്” രജത് പതിദാർ പറഞ്ഞു.