പന്തിന്റെ ജന്മദിനത്തില്‍ ഇന്നും തുടരുന്ന മലയാളി ഫാന്‍സിന്റെ 'ചെറുപുഞ്ചിരി'

കളിക്കളത്തില്‍ ബാറ്റ് കൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ഋഷഭ് പന്ത്. കളിക്കളത്തില്‍ മാത്രമല്ല പുറത്തും അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ സ്‌നേഹിക്കുന്ന കേരളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരും ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുകയാണ്. താരത്തിന്റെ ജന്മദിനം അനേകം പേരുടെ വിശപ്പകറ്റിയാണ് അവര്‍ ആഘോഷിച്ചത്.

കഴിഞ്ഞ 4 വര്‍ഷമായി മുടങ്ങാതെ ചെയ്തു വരുന്ന ഈ പ്രവര്‍ത്തി ഇത്തവണയും അവര്‍ മുടക്കിയില്ല. കരുനാഗപ്പള്ളി നെഞ്ചുരോഗശുപത്രിയില്‍ നന്മവണ്ടി എന്ന സംഘടനായുടെ സഹായത്തോടെ അവര്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തും തിരുവനന്തപുരം വേങ്ങനൂരിലെ അഭയകേന്ദ്രത്തില്‍ ഉച്ചഭക്ഷണവും മധുരവും നല്‍കുകയും ചെയ്തു.

ഇതിനുപുറമേ എല്ലാ തവണത്തെ പോലെയും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന താഗം ഫൗണ്ടേഷന്‍ വഴി അനേകം പേരുടെ വിശപ്പകറ്റാനും അവര്‍ മറന്നില്ല. 15 കാര്യകാര്‍ ഉള്‍പ്പെടെ 100 ല്‍ അധികം അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ ഋഷഭ് പന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഒക്ടോബര്‍ 4) തന്റെ 27ാം ജന്മദിനം ആഘോഷിച്ചത്.

Latest Stories

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ

ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്