ടി20യിലും കോഹ്‌ലിക്ക് വിശ്രമം, ഇന്ത്യയെ രോഹിത് നയിക്കും; മലയാളി ഫാസ്റ്റ് ബോളർ ബേസിൽ തമ്പിയും ടീമിൽ

മലയാളി താരം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ. ബേസിൽ തമ്പിയെ കൂടാതെ തമിഴ്നാട് താരം വാഷിങ്ടൻ സുന്ദറും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത്.

ഇവരെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ അടുത്ത മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിയുടെ വിശ്രമം നീട്ടിയതോടെ ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയാണ് ട്വന്റി20യിലും നായകൻ.

പാതി മലയാളിയായ ശ്രേയസ് അയ്യർ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്ഘട് തുടങ്ങിയവരും ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിലുണ്ട്. ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ഹാർദിക് പാണ്ഡ്യയും ടീമിൽ മടങ്ങിയെത്തി. പരിമിത ഓവർ ക്രിക്കറ്റ് മൽ‌സരങ്ങളിൽ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. പാർഥിവ് പട്ടേലും ടീമിലുണ്ട്.