വെടിക്കെട്ട് സെഞ്ച്വറിയുമായി മനീഷ് പാണ്ഡ്യ, തകര്‍ത്തടിച്ച് സഞ്ജുവിന്റെ പിന്‍ഗാമി

ബൊക്കാറോ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കര്‍ണാടകയ്ക്കായി തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യയും മലയാളി താരം ദേവ്ദത്ത് പടിക്കലും. മനീഷ് പാണ്ഡ്യ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ കര്‍ണാടക 80 റണ്‍സിന് സര്‍വ്വീസസിനെ തകര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു. 54 പന്തില്‍ 12 ഫോറും 10 സിക്‌സും സഹിതം മനീഷ് പാണ്ഡ്യ പുറത്താവാതെ 129 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 43 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 75 റണ്‍സും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ സര്‍വീസസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്.

ബംഗ്ലാദേശിനെതിരെ അവസാന ടി20 കളിച്ച മനീഷ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് മലയാളിയായ ദേവ്ദത്തിനൊപ്പം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ കൃഷ്ണപ്പ ഗൗതം 15 പന്തില്‍ 23 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഇന്ദ്രജിത്ത് ചൗഹാന്‍ (54), സുരേഷ് പലിവാല്‍ (46) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ശ്രേയാസ് ഗോപാല്‍ കര്‍ണാടകയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍