ഇന്ത്യന്‍ മദ്ധ്യനിര ബാറ്റ്സ്മാന് മനീഷ് പാണ്ഡ്യ വിവാഹിതനായി. തെന്നിന്ത്യന്‍ ചലച്ചിത്ര താരം അഷ്റിത ഷെട്ടിയാണ് വധു. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. തമിഴ് സിനിമയായ ഉദയം എന്‍എച്ച്4, ഇന്ദ്രജിത് എന്നീ സിനിമകളില്‍ അഷ്റിത അഭിനയിച്ചിട്ടുണ്ട്. 2018- ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ “നാന് താന്‍ ശിവ”യിലാണ് അവസാനം അഭിനയിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു മനീഷ് പാണ്ഡെ. ടീമംഗത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Wishing good luck, happiness and lots of love to @im_manishpandey and Ashrita 🥰
Congratulations!! 🎉🎊#OrangeArmy #ManishPandey #SRHFamily pic.twitter.com/AjdlMOUPQ9
— SunRisers Hyderabad (@SunRisers) December 2, 2019
കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മനീഷ് ക്യാപ്റ്റനായ കര്‍ണാടക ടീം തമിഴ്നാടിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. ഇതിന് ശേഷമാണ് താരം വരനായി വിവാഹ പന്തലിലെത്തിയത്. മത്സരത്തില്‍ മനീഷ് അര്‍ദ്ധ സെഞ്ച്വറി നേടി. 45 ബോളില്‍നിന്നും 60 റണ്‍സാണ് മനീഷിന്റെ സമ്പാദ്യം.
Congratulations on the start of your new innings @im_manishpandey 😉
Best wishes!— Umesh Yaadav (@y_umesh) December 2, 2019
Read more
വരാനിരിക്കുന്ന വിന്‍ഡീസിനെതിരെയുളള ടി20 പരമ്പരയ്ക്കുളള ടീമില്‍ മനീഷ് പാണ്ഡെയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യമത്സരം.