'ധവാനെയല്ല ക്യാപ്റ്റനാക്കേണ്ടിയിരുന്നത്'; ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ആളുടെ പേര് പറഞ്ഞ് മുന്‍താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്നായി ശിഖര്‍ ധവാനെ നിയമിച്ചതിനോടു യോജിപ്പില്ലെന്ന് മുന്‍ പേസര്‍ ദൊഡ്ഡ ഗണേശ്. പേസര്‍ ഭുവനേശ്വര്‍ കുമാറിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതിനോടപം ഗണേശിന് വിയോജിപ്പുണ്ട്. ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത താരത്തെയാണ് ഗണേഷ് നായകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

“സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുത്തതെങ്കില്‍ ധവാനു പകരം മനീഷ് പാണ്ഡെയ്ക്കായിരുന്നു നായകസ്ഥാനം നല്‍ക്കേണ്ടിയിരുന്നു. പാണ്ഡെയ്ക്കു താരങ്ങളെ അറിയാം. ടീമിനൊപ്പം ഒരുപാട് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.”

“ഫിറ്റ്നസ് പ്രശ്നങ്ങളുള്ള ഭുവനേശ്വര്‍ കുമാറിന് എന്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കി? ധവാനെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിലേക്കു ബാക്കപ്പ് പ്ലെയറായി തിരിച്ചുവിളിച്ചാല്‍ ലങ്കയില്‍ ആരു നയിക്കും? അങ്ങനെ വന്നാല്‍ ഭുവിക്കല്ല, പാണ്ഡെയ്ക്കാണ് ചുമതല നല്‍കേണ്ടത്” ഗണേശ് പറഞ്ഞു.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 18 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 21, 23, 25 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എന്നാല്‍ മത്സരങ്ങളുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്