സ്പിന്‍ ബോളിംഗിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ പതറിയതിന് പിന്നിലെന്ത്?, കാരണം ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് വാംഖഡെയില്‍ പുരോഗമിക്കവെ എന്തുകൊണ്ടാണ് ഈ ടെസ്റ്റില്‍ സ്പിന്‍ ബോളിംഗിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ പതറിയതെന്നു ചൂണ്ടിക്കാണിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റിഷഭ് പന്തൊഴികെ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെല്ലാം ഒരേ രീതിയിലാണ് ഔട്ടായതെന്ന് മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

തുടക്കക്കാര്‍ക്കു വേണ്ടി, സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതിന്റെ അദ്ഭുതത്തെക്കുറിച്ചു ഇന്ത്യന്‍ താരങ്ങള്‍ക്കു ബാറ്റിംഗ് കോച്ച് പരിചയപ്പെുത്തി കൊടുക്കണം. അതു അതിജീവനം എളുപ്പമാക്കി തീര്‍ക്കും, കൂടാതെ റണ്‍ സ്‌കോറിംഗും ഇതു അനായാസമാക്കും. റിഷഭ് പന്തൊഴികെ പ്രധാനപ്പെട്ട മുഴുവന്‍ ബാറ്റര്‍മാരും സ്പിന്നിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചാണ് ഔട്ടായത്- മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.

മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ജയത്തിനടുത്താണ്. മൂന്നാംദിനം ആദ്യത്തെ സെഷനില്‍ തന്നെ ഇന്ത്യ രണ്ടാമിന്നിങ്സിനു ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനു ഇറങ്ങിയ കിവികള്‍ രണ്ടാംദിനം ഒമ്പതു വിക്കറ്റിനു 171 റണ്‍സെടുത്താണ് കളി അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കിവികള്‍ക്കു 143 റണ്‍സിന്റെ ലീഡാണുള്ളത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ