ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് കളിക്കാരെ തിരഞ്ഞെടുത്ത് മുന്‍താരം മനോജ് തിവാരി. അദ്ദേഹത്തിന്റെ നിലനിര്‍ത്തല്‍ തിരഞ്ഞെടുപ്പുകളില്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരം.

ശ്രേയസ് അയ്യര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ എന്നിവരെയാവും കെകെആര്‍ നിലനിര്‍ത്തുകയെന്ന് മനോജ് തിവാരി പറഞ്ഞു. അയ്യര്‍ ക്യാപ്റ്റന്‍ ആയിരിക്കെ, കഴിഞ്ഞ സീസണില്‍ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചപ്പോള്‍, റസല്‍, നരെയ്ന്‍, റാണ എന്നിവരും ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.

ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും ദീര്‍ഘകാലമായി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ വര്‍ഷങ്ങളായി നൈറ്റ് റൈഡേഴ്സിന്റെ വിജയങ്ങളില്‍ പ്രധാനിയാണ്. കൂടാതെ ഒന്നിലധികം കിരീട വിജയങ്ങളുടെ ഭാഗവുമാണ്.

കഴിഞ്ഞ വര്‍ഷം കെകെആറിന് തങ്ങളുടെ ടീമില്‍ നല്ല ബാലന്‍സ് ഉണ്ടായിരുന്നുവെങ്കിലും ലേലത്തിന് മുമ്പ് തങ്ങളുടെ നിലനിര്‍ത്തല്‍ പിക്കുകള്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഒരു യഥാര്‍ത്ഥ തലവേദനയായിരിക്കുമെന്ന് മനോജ് തിവാരി വിശ്വസിക്കുന്നു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയും തിവാരിയുടെ നിലനിര്‍ത്തല്‍ പട്ടികയില്‍ ഇടം നേടി.

Latest Stories

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി

പുത്തൻ ജാപ്പനീസ് എസ്‌യുവിക്ക് സ്വിഫ്റ്റിനേക്കാൾ വിലകുറവ്!

"ക്ലബ് വിട്ട് പോയതിന് ശേഷം ലയണൽ മെസി ഞങ്ങളെ അപമാനിച്ചു" സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്ജി ചെയർമാൻ നാസർ അൽ-ഖലീഫി

തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

ഇന്ത്യൻ ഡിസൈനറുടെ കരവിരുത്; ദീപാവലി ആഘോഷിക്കാൻ ലെഹങ്കയണിഞ്ഞ ബാർബി പാവകൾ !

ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

അവനെ ഇനി കമന്ററി ബോക്സിന്റെ പ്രദേശത്ത് അടുപ്പിക്കരുത്, ഇങ്ങനെയും ഉണ്ടോ അഹങ്കാരം; സഞ്ജയ് മഞ്ജരേക്കറിന് കിട്ടിയത് വമ്പൻ പണി