ധോണിയുടെ ആരും കാണാത്ത മുഖം; വിരമിക്കലിന് പിന്നാലെ ഇതിഹാസ നായകനെതിരെ മനോജ് തിവാരി

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയോട് ചോദ്യവുമായി മനോജ് തിവാരി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടും എന്തുകൊണ്ട് അടുത്ത മത്സരങ്ങളില്‍ ഞാന്‍ പ്ലേയിംഗ് ഇലവന് പുറത്തായി എന്നാണ് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിയോട് തിവാരി ചോദിക്കുന്നത്.

2011ല്‍ സെഞ്ച്വറി നേടിയ ശേഷം എന്തുകൊണ്ട് പ്ലേയിംഗ് ഇലവന് പുറത്തായി എന്ന ചോദ്യം എംഎസ് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പോലൊരു ബാറ്റിംഗ് ഹീറോയാവാനുള്ള കഴിവുണ്ടായിട്ടും എനിക്ക് അതിന് സാധിച്ചില്ല. ഏറെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ന് ടിവിയില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഏറെ സങ്കടമുണ്ട്- മനോജ് തിവാരി പറഞ്ഞു.

65 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതിന് ശേഷം, എന്റെ ബാറ്റിംഗ് ശരാശരി ഏകദേശം 65 ആയിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍, ഞാന്‍ ഒരു പരിശീലന മത്സരത്തില്‍ 130 റണ്‍സ് നേടി. മറ്റൊരു പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 93 റണ്‍സ് നേടി. പക്ഷേ എനിക്ക് അവസരം തരാതെ പകരം യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. ഒരു ടെസ്റ്റ് ക്യാപ്പിനായി ഞാന്‍ അവഗണിക്കപ്പെട്ടു. എന്റെ സെഞ്ച്വറിക്ക് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ചതിന് ശേഷവും ഞാന്‍ അവഗണിക്കപ്പെട്ടു, തുടര്‍ച്ചയായ 14 മത്സരങ്ങളില്‍ ഞാന്‍ അവഗണിക്കപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫി 2024 സീസണില്‍ ബംഗാളിനെ നയിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പാഡഴിച്ചതിന് പിന്നാലെയാണ് ധോണിയെ ചോദ്യം ചെയ്ച് 38കാരനായ മനോജ് തിവാരി രംഗത്തുവന്നത്. 2004ല്‍ അരങ്ങേറ്റം കുറിച്ച താരം 147 മത്സരങ്ങളില്‍ നിന്ന് 10,000-ത്തിലധികം റണ്‍സുമായിട്ടാണ് ഫസ്റ്റ് ക്ലാസ് കരിയര്‍ അവസാനിപ്പിച്ചത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍