ശങ്കര്‍ ദാസ്
നല്ലൊരു പവര്‍ ഹിറ്റര്‍ കൂടിയായ മീഡിയം പേസര്‍ മന്‍പ്രീത് ഗോണി ഒരു മികച്ച T20 മെറ്റീരിയല്‍ ആണെന്ന് നിസ്സംശയം പറയാം. 2008 ഐപിഎല്ലില്‍ ചെന്നൈക്ക് വേണ്ടി കളിച്ച ഗോണി CSK യുടെ കുതിപ്പില്‍ നിര്‍ണായക സ്വാധീനമായിരുന്നു. CSK റണ്ണേഴ്സ് അപ്പായ ആ സീസണില്‍ 17 വിക്കറ്റുകളോടെ CSK യുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.
തുടര്‍ന്ന് വന്ന സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജ്‌ഴ്‌സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, KKR ടീമുകളിലും കളിച്ചു. പഞ്ചാബിന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ KKR നെതിരെ 18 പന്തില്‍ 42 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടത്തിന് അര്‍ഹനായി.
T20 മത്സരങ്ങളിലെ ഒരത്യപൂര്‍വ റെക്കോഡും ഗോണിയുടെ പേരിലുണ്ട്. 2012ലെ സയ്ദ് മുഷ്താഖ് അലി T20 മത്സരത്തില്‍ മധ്യപ്രദേശിനെതിരെ 3 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഗോണിയുടെ ബോളിംഗ് ഫിഗര്‍ 4-3-5-3 എന്നായിരുന്നു.
ഒരു T20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഇനിയും തകര്‍ക്കപ്പെടാത്ത ലോക റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നെങ്കിലും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനുവരി 4- മന്‍പ്രീത് ഗോണിയുടെ ജന്മദിനം..
Read more
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7