ടി20 ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡിന് ഉടമ, ഇന്ത്യ ചവറ്റുകൊട്ടയില്‍ തള്ളിയ താരം

ശങ്കര്‍ ദാസ്

നല്ലൊരു പവര്‍ ഹിറ്റര്‍ കൂടിയായ മീഡിയം പേസര്‍ മന്‍പ്രീത് ഗോണി ഒരു മികച്ച T20 മെറ്റീരിയല്‍ ആണെന്ന് നിസ്സംശയം പറയാം. 2008 ഐപിഎല്ലില്‍ ചെന്നൈക്ക് വേണ്ടി കളിച്ച ഗോണി CSK യുടെ കുതിപ്പില്‍ നിര്‍ണായക സ്വാധീനമായിരുന്നു. CSK റണ്ണേഴ്സ് അപ്പായ ആ സീസണില്‍ 17 വിക്കറ്റുകളോടെ CSK യുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.

തുടര്‍ന്ന് വന്ന സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജ്‌ഴ്‌സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, KKR ടീമുകളിലും കളിച്ചു. പഞ്ചാബിന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ KKR നെതിരെ 18 പന്തില്‍ 42 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടത്തിന് അര്‍ഹനായി.

T20 മത്സരങ്ങളിലെ ഒരത്യപൂര്‍വ റെക്കോഡും ഗോണിയുടെ പേരിലുണ്ട്. 2012ലെ സയ്ദ് മുഷ്താഖ് അലി T20 മത്സരത്തില്‍ മധ്യപ്രദേശിനെതിരെ 3 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഗോണിയുടെ ബോളിംഗ് ഫിഗര്‍ 4-3-5-3 എന്നായിരുന്നു.

ഒരു T20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഇനിയും തകര്‍ക്കപ്പെടാത്ത ലോക റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നെങ്കിലും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനുവരി 4- മന്‍പ്രീത് ഗോണിയുടെ ജന്മദിനം..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി

ഇയാളെ ഒരു ടീം ആയിട്ട് അങ്ങോട്ട് പ്രഖ്യാപിക്കണം, ബുംറ ദി ഗോട്ട് ; ഈ കണക്കുകൾ പറയും അയാൾ ആരാണ് എന്നും റേഞ്ച് എന്തെന്നും

ചൈനയിൽ എച്ച്എംപിവി പടരുന്നത് ഇന്ത്യ നിരീക്ഷിക്കുന്നു; കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി