ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

ഐപിഎല്‍ ഓക്ഷന്‍ പോലൊന്ന് ഫ്രാഞ്ചസികള്‍ക്ക് തരക്കേടില്ലാതെ പോകണമെങ്കില്‍ ആദ്യം വേണ്ടത് ഒരു പ്രൊപ്പര്‍ ടീം ഓഫ് എക്‌സ്പര്‍ട്ട്‌സ് ആണ്. ടീം തീര്‍ച്ചയായും അനലിസ്റ്റുകളും ക്രിക്കറ്റിങ് ബ്രെയിന്‍ വര്‍ക്ക് ചെയ്യുന്ന മുന്‍ കളിക്കാരും ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. മാനേജ് മെന്റ് പ്രതിനിധി ഉണ്ടാവണം പക്ഷെ അന്തിമ തീരുമാനങ്ങള്‍ ഒരു എക്‌സ്പര്‍ട്ടിന്റെ ഉപദേശമനുസരിച്ചല്ലാതെ മാനേജ്മെന്റ് ഡോമിനെറ്റ് ചെയ്യുന്നത് ബ്ലണ്ടറുകളിലേക്ക് നയിക്കും. ടീമിന്റെ റിക്വയര്‍മെന്റ്‌സ് തിരിച്ചറിഞ്ഞു കളിക്കാരുടെ പെര്‍ഫോമന്‍സ് അനലിസിസിന്റെ ബേസില്‍ കണ്‍സിസ്റ്റന്‍സി, കളിക്കാരുടെ അവയബിലിറ്റി, മറ്റു ലീഗുകളിലെ പ്രകടനങ്ങള്‍, മാര്‍ക്കറ്റിങ് താല്പര്യങ്ങള്‍ എല്ലാം കണക്കിലെടുത്താവണം ഓക്ഷനില്‍ പങ്കെടുക്കേണ്ടത്.

വ്യക്തിപരമായ അഭിപ്രായത്തില്‍, ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം അവിടെ ഇരിക്കുന്നതാണ്. ഇവരില്‍ പലരും നോക്കുകുത്തികളാണ്. ഇനി ലേലത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അല്ലെങ്കില്‍ മാനേജ്മെന്റിനെ കണ്‍വിന്‍സ് ചെയ്യാന്‍ മാത്രം പവര്‍ ഉള്ളവരില്‍ പലരും ബയസ്ഡ് ആയിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നതും. പിന്നെ മാനേജ് മെന്റ് പ്രതിനിധികള്‍, അല്ലെങ്കില്‍ ഉടമകള്‍, അവരുടെ ഈഗോയാണ് പ്രധാനമായും ഓക്ഷന്‍ ടേബിളില്‍ വര്‍ക് ഔട്ട് ആവുന്നത്.മറ്റു ടീമുകളുടെ പേഴ്‌സ് കാലിയാക്കാന്‍ മനഃപൂര്‍വം ബിഡ്ഢിങ്ങ് വാറില്‍ ഏര്‍പ്പെടുന്ന പരിപാടിയൊക്കെ വര്‍ക് ആവുന്നത് ഈ ഈഗോയുടെ ബേസിലാണ് . പലപ്പോഴും കൂടെയുള്ള ടീമിന്റെ ഉപദേശങ്ങള്‍ അവഗണിക്കപ്പെടുന്നതിലൂടെ ടീമിന്റെ മൊത്തം സ്ട്രാറ്റജി തകിടം മറിക്കപ്പെടുന്നുണ്ട്.

കളിക്കാരുടെ, കളി നടക്കുന്ന ഗ്രൗണ്ടുകളുടെ, എതിരാളികളുടെ എല്ലാം ഉള്‍പ്പെടെയുള്ള ഡേറ്റ തന്നെയാണ് ഇത്തരം ഓക്ഷനുകളിലെ സെലക്ഷന്‍ പ്രോസസിന്റെ അടിസ്ഥാനം. പക്ഷെ എപ്പോഴും നിങ്ങള്‍ക്ക് ഡേറ്റയില്‍ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകാനും കഴിയില്ല. പ്രോപ്പര്‍ ആയൊരു സ്‌കൗട്ട് ടീം കൂടെ വേണം. ഫുട്‌ബോളില്‍ കാണുന്നത് പോലെ കളികള്‍ നേരിട്ട് കണ്ടു കളിക്കാരെ അനലൈസ് ചെയ്യുന്നവര്‍. ചില ഐ പി എല്‍ ടീമുകള്‍ക്ക് കണ്ടെക്കും, പക്ഷെ അത്ര എഫ്ക്റ്റീവ് ആവാറില്ല എന്നേയുള്ളൂ. അല്പം കോമ്പ്‌ലിക്കേറ്റഡ് ആണ്, പക്ഷെ പുതിയ വിദേശ കളിക്കാര്‍, അണ്‍ കാപ്പ്ഡ് ഇന്ത്യന്‍ പ്രതിഭകള്‍ എന്നിവരുള്‍പ്പെടെ പലരുടെ കാര്യത്തിലും ഡേറ്റ ചിലപ്പോള്‍ കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചെന്ന് വരില്ല. പേസും ബൗണ്‍സുമുള്ള ട്രാക്കുകളില്‍ നിലവാരം കാട്ടുന്നവര്‍ ചിലപ്പോള്‍ വേഗത കുറഞ്ഞ ട്രാക്കുകളില്‍ വീണു പോയേക്കും, അതുപോലെ ആഭ്യന്തര ക്രിക്കറ്റിലെ പല താരങ്ങള്‍ക്കും ഷോര്‍ട്ട് ബോള്‍ പ്രശ്‌നങ്ങള്‍ പോലെയുള്ള വ്യക്തമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടാവും.

കൃത്യവും വ്യക്തവുമായൊരു സ്ട്രാറ്റജി ആദ്യമേ ഫോം ചെയ്യാതെ വരുന്നവരാണ് പെട്ടു പോകുന്നത് .ഈ സ്ട്രാറ്റജി തങ്ങളുടെ ഹോം ഗ്രൗണ്ടിനെ കൂടെ കണക്കിലെടുത്തു കൊണ്ടാകണം. ചെന്നൈക്ക് ചെപ്പോക്ക് ഒരു ഫോര്‍ട്രസ് ആയി മാറിയത് അവരുടെ സെലക്ഷന്‍ പോളിസിയുടെ ബലത്തില്‍ കൂടെയാണ്. ഏത് ടൈപ്പ് കളിക്കാരാണ് തങ്ങളുടെ ടീമില്‍ കൃത്യമായും ഫിറ്റ് ആവുന്നത് എന്നത് തിരിച്ചറിയണം, ഫസ്റ്റ് ചോയിസ് കളിക്കാര്‍ ലേലത്തില്‍ കൈ വിട്ടു പോയാല്‍ കൃത്യമായും ഒരു പ്ലാന്‍ ബി & പ്ലാന്‍ സി കൂടെ ഉണ്ടായിരിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ വേണം,ടീമിലെടുത്തു ഗ്രും ചെയ്യാന്‍ പറ്റിയ യങ്ങ് പ്ലെയര്‍മാര്‍ കണ്ടുപിടിക്കപ്പെടണം. വിദേശ ടി ട്വന്റി ലീഗുകളില്‍ ശ്രദ്ധ വേണം, പിന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ സാധ്യതയുള്ള വിദേശ കളിക്കാരെ നോക്കി വക്കണം.

ടീമിന്റെ മുഖമായി മാറാന്‍ കെല്‍പ്പുള്ള കളിക്കാര്‍ വിത്ത് ഹ്യുജ് ഫാന്‍ ഫോളോയിങ് എന്നത് എല്ലാ ടീമുകള്‍ക്കും ലഭിക്കുന്നതല്ല . എം .എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ , എന്നിവരെയെടുക്കാം. അസാധാരണമായ ഫാന്‍ ഫോളോയിങ് ഉള്ള സൂപ്പര്‍ താരങ്ങള്‍. ഇവരുടെ സാന്നിധ്യം ഈ ഫ്രാഞ്ചസികള്‍ക്ക് അത്യന്താപേക്ഷിതമാണ് . ഇത്തരം താരങ്ങളില്‍ ചിലര്‍ ഒരുപക്ഷെ തങ്ങളുടെ നല്ലകാലം പിന്നിട്ടെന്ന് തോന്നിയാലും ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന രീതിയില്‍ കളിക്കുന്നില്ല എന്ന് തോന്നിയാലും ഐ പി എല്ലില്‍ അവരുടെ കരിയര്‍ പരമാവധി നീട്ടിയെടുക്കാനാണ് സാധ്യത.ഇനി ഈയൊരു പൊസിഷനിലേക്ക് കടന്നുവരാന്‍ പോകുന്നത് അല്ലെങ്കില്‍ ഇതിനകം കടന്നു വന്നു കൊണ്ടിരിക്കുന്നത് റിഷഭ് പന്ത് ,സഞ്ജു സാംസണ്‍ ,ജയ് സ്വാള്‍ മുതലായവരാണ് .രാജസ്ഥാന്‍ എല്ലാ കാലത്തും സ്റ്റാര്‍ ഡം & മാര്‍ക്കറ്റിങ് വൈസ് ഒരു dull ടീമായിട്ടാണ് തോന്നിയിട്ടുള്ളത് .അറിഞ്ഞോ അറിയാതെയോ അവരുടെ ഒരു മാസ്റ്റര്‍ സ്ട്രോക് ആയിരുന്നു നായകപദവി കൂടെ കൊടുത്ത് സഞ്ജുവിനെ നിലനിര്‍ത്തി എന്നത്.ഇന്ന് രാജസ്ഥാന്‍ സോഷ്യല്‍ മീഡിയയിലും പിന്നെ മാര്‍ക്കറ്റിങ് സൈഡ് നോക്കിയാലും അത്യാവശ്യം ആക്റ്റീവ് ആയിട്ടുള്ളൊരു ഫ്രാഞ്ചസി ആയി മാറിയെങ്കില്‍ അതില്‍ സഞ്ജുവിന്റെ പങ്ക് പ്രധാനമാണ്.

ഇഞ്ചുറി പ്രോണ്‍ ആയ കളിക്കാര്‍ക്ക് വേണ്ടി (ജോഫ്ര ആര്‍ച്ചര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റാര്‍ക്ക്,മാര്‍ക് വുഡ്,ദീപക് ചഹാര്‍ ) ഓക്ഷനില്‍ ഒരു വാര്‍ അഭിലഷണീയമല്ല.അവര്‍ ഒരു സീസണില്‍ നിങ്ങളുടെ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റ് ലീഡ് ചെയ്യുമെന്ന പ്രതീക്ഷ തന്നെ വന്‍ പിഴവാണ്. സോ ഡിയര്‍ രാജസ്ഥാന്‍,ദാറ്റ് വാസ് എ ബ്ലണ്ടര്‍. മുംബൈ ചെയ്തത് ആവര്‍ത്തിക്കുന്നു. സെയിം ലോജിക്, സീസണില്‍ 2 കളിയെങ്കിലും ഒറ്റക്ക് ജയിപ്പിച്ചേക്കുന്ന പക്ഷെ സ്ഥിരതയില്ലെന്നു ഇതിനകം തെളിയിച്ചവരുടെ കാര്യത്തിലും അപ്ലൈ ചെയ്യാം (മാക്‌സ് വെല്‍, ലിവിങ് സ്റ്റണ്‍, ബെയര്‍ സ്റ്റോ etc.) ഇവരെയൊക്കെ ബേസ് പ്രൈസിനോ അതിനടുത്തോ ലഭിക്കുന്നതില്‍ പരം ലാഭം വേറെയില്ല. പക്ഷെ സീസണ്‍ മുഴുവന്‍ അവയിലബിള്‍ അല്ലാത്ത കളിക്കാര്‍ക്കും ഇത് ബാധകമാണ്,രാജ്യത്തിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ സാധ്യതയുള്ളവരെ അനായാസം ഐഡന്റിഫൈ ചെയ്യാവുന്നതാണ്.

ഓക്ഷന് മുന്‍പ് റിട്ടെയിന്‍ ചെയ്യുന്ന കളിക്കാരെ തീരുമാനിക്കുമ്പോള്‍ തന്നെ റിലീസ് ചെയ്തിട്ട് ലേലത്തില്‍ തിരികെ പിടിക്കാന്‍ ഉദ്ദേശിക്കുന്നവരെയും തീരുമാനിച്ചിരിക്കും എന്നു കരുതുന്നു. റിലീസ് ചെയ്തിട്ട് ഒരാളെ തിരികെ ലേലത്തില്‍ പിടിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ കളിക്കാരനു വേണ്ടി ഒരു ബിഡ്ഢിങ്ങ് വാര്‍ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതാണ്. വെങ്കിയുടെ കാര്യത്തില്‍ കൊല്‍ക്കത്ത അയാളെ ലേലത്തില്‍ തിരികെ പിടിക്കാന്‍ ഉദ്ദേശിച്ചിരുന്നു പക്ഷെ അപ്രതീക്ഷിതമായി വന്ന മത്സരം അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

കടുത്ത ലേലം വിളി നടക്കാന്‍ സാധ്യതയുള്ള ഫില്‍ സാള്‍ട്ടിനെ പോലൊരു ബാറ്റര്‍ നിങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെങ്കില്‍ ലോയല്‍റ്റിയുടെ പേരില്‍ വെങ്കടെഷ് അയ്യര്‍ക്ക് വേണ്ടിയൊരു ബിഡിങ് വാറില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മൊത്തം സ്ട്രാറ്റജിയെ തകിടം മറിക്കും. മറിച്ച് ജോസ് ബട്ട്‌ലറെ പോലൊരു കളിക്കാരനെ റിലീസ് ചെയ്തിട്ട് അയാളെ ഈസിയായി ലേലത്തില്‍ പിടിക്കാമെന്നു രാജസ്ഥാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല എന്നിരിക്കെ അതൊരു പ്രൊപ്പര്‍ റിലീസ് ആയി കരുതാം. ലേലത്തില്‍ അനാവശ്യമായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ട് ഒരു കളിക്കാരന് വേണ്ടി പേഴ്സിന്റെ പകുതിയും കാലിയാക്കുന്നതൊക്കെ പ്രശ്‌നമാണ്.ബട്ട് ചില കേസുകളില്‍ വേറെ മാര്‍ഗം ഉണ്ടാവില്ല.

സപ്പോസ് ക്യാപ്റ്റന്‍സി മെറ്റിരിയല്‍ ആയൊരു ഇന്ത്യന്‍ കളിക്കാരന്‍ എന്ന ഡിമാന്‍ഡ് ഉള്ള ഫ്രാഞ്ചസികള്‍ പന്ത് ,അയ്യര്‍ എന്നിവര്‍ക്ക് വേണ്ടി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. അത് കഴിഞ്ഞാല്‍ പിന്നെ താളം തെറ്റല്‍ സ്വാഭാവികമായത് കൊണ്ട് നേരത്തെ ഫോം ചെയ്ത പ്ലാന്‍ ബിയൊന്നും കാര്യമായി വര്‍ക് ആവാനും ചാന്‍സില്ല. ലേലത്തിന് ഇടക്ക് വച്ച് ഒരു കൗണ്ടര്‍ സ്ട്രാറ്റജി ഫോം ചെയ്തു കൃത്യമായി നടപ്പിലാക്കലൊക്കെ ബുദ്ധിമുട്ടാണ്. സോ ഇത്തരമൊരു സാഹചര്യം കൂടെ മുന്നില്‍ കണ്ടു നീങ്ങുന്നവര്‍ക്ക് വലിയ പരിക്കില്ലാതെ പുറത്തു വരാം.

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

"എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത