INDIAN CRICKET: വലിയ മാന്യന്മാരായി ക്രിക്കറ്റ് കളിക്കുന്ന പല സൂപ്പർ താരങ്ങളും എനിക്ക് നഗ്ന ചിത്രങ്ങൾ അയച്ചുതന്നു, എന്നെ കളിയാക്കുന്ന അവർ പിന്നെ...; വിവാദങ്ങൾക്ക് തിരി കൊളുത്തി ബംഗാർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ (ഇപ്പോൾ അനയ ബംഗാർ എന്നറിയപ്പെടുന്നു) ഏതാനും മാസങ്ങൾക്ക് മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ താരം കടന്നുപോയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അനയ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദി ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിനിടെ, അനയ ബംഗാർ തന്റെ ഐഡന്റിറ്റി, കുടുംബത്തിലെ സ്വീകാര്യത, ട്രാൻസ്ഫോബിയ, ക്രിക്കറ്റിനുള്ളിൽ നിലനിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. തന്റെ ഐഡന്റിറ്റിക്ക് വേണ്ടി, മാനസിക പീഡനം മാത്രമല്ല, ലൈംഗിക പീഡനവും നേരിടേണ്ടി വന്നുവെന്ന് അവർ പറഞ്ഞു.

“വലിയ നിലവാരത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് നഗ്നചിത്രങ്ങൾ അയച്ചു തന്നു. എന്റെ ട്രാൻസ് ഐഡന്റിറ്റിയെക്കുറിച്ച് അവർ അറിഞ്ഞതിനാൽ എന്റെ ഭാഗത്ത് നിന്നും ഇത്തരം ചിത്രങ്ങൾ അവർ പ്രതീക്ഷിക്കുന്നു”

“എനിക്ക് സുരക്ഷിതയായിരിക്കാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ആരും എന്നെ ദുരുദ്ദേശ്യത്തോടെ നോക്കുന്നത് ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ ഞാൻ മുഴുവൻ സാഹചര്യവും ഒഴിവാക്കി. ഈ ആളുകൾ ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല. ഏത് പ്ലാറ്റ്‌ഫോമിലാണ് ഇത് സംഭവിച്ചതെന്ന് ഞാൻ പറയില്ല, പക്ഷേ അത് സംഭവിച്ചു.”

ഒരു ക്രിക്കറ്റ് കളിക്കാരി എന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അനയ തന്റെ അനുഭവങ്ങളും ഒരു കായികതാരം എന്ന നിലയിൽ താൻ നേരിടേണ്ടി വന്ന കാര്യങ്ങളും പങ്കുവെച്ചു.

“ഞാൻ യുകെയിൽ ആയിരുന്നപ്പോൾ പോലും ചിലർ എന്നെ പിന്തുണച്ചിരുന്നു. മുമ്പ് എന്നെ പിന്തുണച്ചിരുന്ന അതേ ആളുകൾ പിന്നീട് മാറി, തുടക്കം മുതൽ എന്നെ എതിർത്തവർ പിന്നീട് എനിക്കെതിരെ കൂടുതൽ രംഗത്തെത്തി. എന്റെ സഹതാരങ്ങളുടെ മുന്നിൽ വെച്ച് അവർ എന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നു. ട്രാൻസ്-വാനുകൾ എന്താണെന്ന് അവർ പറയുമായിരുന്നു. പിന്നീട് അതേ മനുഷ്യൻ മത്സരത്തിനിടെ എന്റെ അടുത്തിരുന്ന് എന്റെ ചിത്രങ്ങൾ ചോദിക്കുമായിരുന്നു.” അവർ പറഞ്ഞു.

എന്തായാലും വലിയ വിവാദങ്ങൾക്ക് ഭാവിയിൽ തിരി കൊളുത്താൻ ശേഷിയുള്ള കാര്യങ്ങളാണ് അനയ വെളിപ്പെടുത്തിയിരിക്കുന്നത്.

Read more