ആ താരത്തെ പലരും വിലകുറച്ച് കണ്ടു, പുച്ഛിച്ചവർക്ക് മുന്നിൽ അവൻ നെഞ്ചും വിരിച്ച് നിന്ന് ഇപ്പോൾ മാസ് കാണിച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ വമ്പൻ വിജയങ്ങളിലേക്കും ഐസിസി ട്രോഫി നേട്ടത്തിലേക്കും നയിച്ച രോഹിത് ശർമ്മയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്. രോഹിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 9 മാസത്തിനിടെ ഇന്ത്യ രണ്ട് ഐസിസി കിരീടങ്ങൾ നേടി. കഴിഞ്ഞ വർഷം ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യ അടുത്തിടെ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയും നേടി. എംഎസ് ധോണിക്ക് ശേഷം ഒന്നിലധികം ഐസിസി കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനായി രോഹിത് മാറി.

രോഹിത് നാളുകളായി കളിക്കുന്ന ഫിയർലസ് ക്രിക്കറ്റ് കളിക്കുന്നത് ഈ ചാമ്പ്യൻസ് ട്രോഫിയിലും തുടർന്നു. ഒരു ഓപ്പണറായി ടീമിനെ മനോഹരമായി നയിച്ച താരം ബാറ്റിംഗിൽ അത്ര ഒന്നും മികവിലേക്ക് എത്തിയില്ലെങ്കിലും ക്യാപ്റ്റൻസിയിൽ തിളങ്ങി. ഫൈനലിലേക്ക് വരുമ്പോൾ തന്റെ ബെറിംഗിനെ പുച്ഛിച്ചവർക്ക് മുന്നിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 83 പന്തിൽ നിന്ന് 76 റൺസ് നേടിയ വലംകൈയ്യൻ ബാറ്റ്സ്മാൻ.

എം.എസ്. ധോണിയുടെ കീഴിൽ കളിച്ച സെവാഗ് , തന്റെ ബൗളർമാരെ കൈകാര്യം ചെയ്യുന്നതിലും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടാത്ത കളിക്കാരുമായി ആശയവിനിമയം നടത്തുന്നതിലും രോഹിതിനെ പ്രശംസിച്ചു. “ഒരു ക്യാപ്റ്റനെന്ന നിലയിൽ നമ്മൾ അവനെ വിലകുറച്ച് കണ്ടു, പക്ഷേ രണ്ട് ഐസിസി ട്രോഫികൾക്ക് ശേഷം, എംഎസ് ധോണിക്ക് ശേഷം ഒന്നിലധികം ഐസിസി ടൂർണമെന്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം മാറി. തന്റെ ബൗളർമാരെ അദ്ദേഹം നന്നായി ഉപയോഗിച്ചു. വരുൺ ചക്രവർത്തിയുടെ തിരഞ്ഞെടുപ്പിനെ പലരും ചോദ്യം ചെയ്തതാണ് പക്ഷെ അവൻ നല്ല മികവ് കാണിച്ചു. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്,” സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.

രോഹിത്തിന് കീഴിൽ ഇന്ത്യ 2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. “ടീമിലും കളിക്കാരിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനാൽ അദ്ദേഹം സ്വയം ചിന്തിക്കുന്നില്ല. അവരെ കൂൾ ആക്കുന്നു. ഒരു കളിക്കാരന് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയാൽ, തനിക്ക് പ്രകടനം നടത്താൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം. എല്ലാവരെയും അദ്ദേഹം കൂടെ കൊണ്ടുപോകുന്നു. മികച്ച നേതാവാകണമെങ്കിൽ അത് ആവശ്യമാണ്, രോഹിത് അത് വിജയകരമായി ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.