'ലോകത്തിലെ എന്റെ പ്രിയപ്പെട്ട യുവ ക്രിക്കറ്റ് താരം': ഇന്ത്യന്‍ ക്രിക്കറ്ററെ പ്രശംസിച്ച് മാര്‍ക്ക് നിക്കോളാസ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കുന്ന നിരവധി യുവ ക്രിക്കറ്റ് താരങ്ങളാല്‍ ഇന്ത്യ അനുഗ്രഹീതമാണ്. അതില്‍ത്തന്നെ യശസ്വി ജയ്സ്വാളാണ് ഏറ്റവും ശ്രദ്ധേയനായത്. കുറച്ച് പരാജയങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ അദ്ദേഹം രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ നേടി. ഇംഗ്ലണ്ട് ക്രിക്കറ്റര്‍ മാര്‍ക്ക് നിക്കോളാസ് ഇടംകൈയ്യന്‍ ബാറ്ററുടെ വലിയ ആരാധകനാണ്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സിന്റെ ഗംഭീര സ്‌കോറോടെ ജയ്സ്വാള്‍ പരമ്പര ആരംഭിച്ചെങ്കിലും പിന്നീട് അഡ്ലെയ്ഡിലും ബ്രിസ്ബേനിലും പരാജയപ്പെട്ടു. മധ്യനിരയില്‍ സമയം ചെലവഴിക്കാതെ തന്റെ ഇന്നിംഗ്സിന്റെ ആദ്യ പന്ത് മുതല്‍ സ്‌ട്രോക്കുകള്‍ക്ക് പോയി വിക്കറ്റ് വലിച്ചെറിഞ്ഞതിന് വിമര്‍ശകര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി.

തന്റെ ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയ അദ്ദേഹം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് 80-ലധികം സ്‌കോറുകള്‍ നേടി. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ഭാവിയില്‍ ജയ്‌സ്വാളില്‍നിന്ന് ഒരുപാട് കാണാനുണ്ടെന്ന് മാര്‍ക്ക് നിക്കോളാസ് പറഞ്ഞു.

യശസ്വി ജയ്സ്വാള്‍ എന്റെ പ്രിയപ്പെട്ട യുവ ക്രിക്കറ്റ് താരമാണ്. സാഹചര്യവും മുമ്പത്തെ ബോളില്‍ എന്ത് സംഭവിച്ചു എന്നതും അവനെ വിഷമിപ്പിക്കുന്നില്ല. അവന്‍ തന്റെ ഷോട്ടുകള്‍ക്കായി പോകുന്നു. സാങ്കേതികമായി അവന്‍ ഏറെ മികച്ചതാണ്. ഭാവിയില്‍ നിങ്ങള്‍ അദ്ദേഹത്തില്‍നിന്നും ഒരുപാട് കാണും- അദ്ദേഹം പറഞ്ഞു.

Latest Stories

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍

എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; വിശദീകരണവുമായി കോളേജ് അധികൃതര്‍

ഇന്ത്യ കീഴടക്കി, ഇത് ചരിത്രക്കുതിപ്പ്; 2025ലെ മിന്നും നേട്ടം, സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇന്ത്യൻ ടീം പിആർ താരങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കണം, സഞ്ജു അടക്കമുള്ള താരങ്ങൾക്ക് പ്രാധാന്യം അവിടെയാണ്; ഇന്ന് അതിന് പറ്റുന്ന പ്രധാന ആൾ മലയാളി താരം തന്നെ

ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

സിനിമ കണ്ട് കൃഷി തുടങ്ങി പണം കളഞ്ഞു, പശുവിനെ വാങ്ങി നഷ്ടക്കച്ചവടത്തിന് വിറ്റു.. എനിക്ക് എല്ലാം പെട്ടെന്ന് മടുക്കും: രമ്യ സുരേഷ്

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ