ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ മിന്നി തിളങ്ങിയ ലക്‌നൗവിന് ഡൽഹിക്കെതിരെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത 193 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി വെറും 143 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ലക്‌നൗവിന് 50 റൺസിന്റെ തകർപ്പൻ ജയം. ഈ സീസണിലെ ആദ്യ 5 വിക്കറ്റ് പ്രകടനം നടത്തിയ ബോളറായ മാർക്ക് വുഡിന്റെ മുന്നിലാണ് ഡൽഹി തകർന്നത്.
ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ആദ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ ആയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട പോവുക ആയിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി. രാഹുൽ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക്ക് ഹൂഡ (14 ) രാഹുലിനെ പോലെ തന്നെ നിരാശപ്പെടുത്തി. എന്നാൽ വെസ്റ്റ് ഇൻഡീസ് താരം മയേഴ്‌സ് ഒരറ്റത്ത് വമ്പനടികളുമായി ഉറച്ച് നിന്നതോടെ കാര്യങ്ങൾ ലക്‌നൗവിന് അനുകൂലമാക്കി . 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. ഒരു സമയത്ത് സെഞ്ചുറിയിലേക്ക് കുത്തിക്കുമെന്ന് തോന്നിച്ച താരത്തെ അക്‌സർ പുറത്താക്കുക ആയിരുന്നു.
ഇതോടെ ശക്തമായി തിരിച്ചുവന്ന ഡൽഹി മാര്‍കസ് സറ്റോയിനിസിനി (12) മടക്കി കളിയിൽ പിടിമുറുക്കി. എന്നാല്‍ മറ്റൊരു വെസ്റ്റ് ഇൻഡീസ് താരം പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) ചേർന്നപ്പോൾ ലക്‌നൗവിന് ആഗ്രഹിച്ച സ്കോറിലേക്ക് എതാൻ പറ്റി, ഇമ്പാക്ട് പ്ലയറായി അവസാന പന്തിൽ ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം നേരിട്ട ഒരു പന്തിൽ സിക്സ് അടിച്ചു. ഡല്ഹിക്കായി ഖലീൽ അഹമ്മദ് ചേതൻ സഖറിയാ എന്നിവർ രണ്ടും അക്‌സർ പട്ടേൽ കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കം മികച്ച രീതിയിൽ ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. വേഗതയുടെ പുതിയ പര്യായങ്ങളിൽ ഒന്നായ മാർക്ക് വുഡിന്റെ തകർപ്പൻ ബോളിങ്ങിന് മുന്നിലാണ് ഡൽഹി വീണത്. ഒരു ഘട്ടത്തിൽ 41 റൺസ് എടുക്കുന്നതിന്റെ വിക്കറ്റ് നഷ്ടപെടാതിരുന്ന ഡൽഹിയെ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തിലും തീപന്തുകളിലൂടെ എതിരാളിയുടെ സ്റ്റമ്പ് തെറിപ്പിച്ച് മാർക്ക് വുഡ് പ്രഹരം ഏൽപ്പിച്ചു. ആദ്യം വീണ മൂന്ന് വിക്കറ്റുകളും മാർക്കിന്റെ സംഭാവന ആയിരുന്നു.
സഹതാരങ്ങൾ ഓരോരുത്തരായി മടങ്ങിയപ്പോൾ ക്രീസിൽ ഉറച്ച വാർണർ കളിച്ച സെന്സിബിൽ അർദ്ധ സെഞ്ചുറി ഇല്ലായിരുന്നെങ്കിൽ ഡൽഹിയുടെ അവസ്ഥ ദയനീയം ആയിരുന്നു. പ്രിത്വി ഷാ (12 ) മാർഷ് (0 ) സർഫ്രാസ് ഖാൻ (4 ) പവൽ (1 ) അമൻ ഹകീം (4) എന്നിവർ ഉൾപ്പടെ ആർക്കും വലിയ സംഭാവന ചെയ്യാൻ സാധിച്ചില്ല. വുഡിന്റെ 5 വിക്കറ്റ് കൂടാതെ ബിഷ്‌ണോയി ആവേഷ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് നേടി.