Ipl

കോഹ്‌ലി ഒറ്റയ്ക്ക് രാജസ്ഥാനെ തൂക്കി പുറത്തേക്ക് എറിയും, ആര്‍.സി.ബിയെ പിന്തുണച്ച് ലബുഷെയ്ന്‍

ഐപിഎല്‍ 15ാം സീസണിലെ രണ്ടാം ക്വാഷിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ഫൈനയില്‍ ഗുജറാത്തിനെ നേരിടും. ഇപ്പോഴിതാ ഈ നിര്‍ണായക പോരാട്ടത്തില്‍ ആര്‍സിബിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷെയ്ന്‍.

ട്വിറ്ററിലൂടെയാണ് ലബുഷെയ്ന്‍ ആര്‍സിബിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സീസണില്‍ ആര്‍സിബി കിരീടം നേടുമെന്നും കോഹ്‌ലിയില്‍ നിന്ന് വലിയ ഇന്നിംഗ്സ് വരുമെന്നുമാണ് ലബുഷെയ്ന്‍ പറഞ്ഞത്. ഒരു ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ലബുഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ആര്‍സിബി എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്താണ് രണ്ടാം ക്വാളിഫയറിലേക്കെത്തിയത്. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ ജയം മാത്രം മുന്നില്‍ക്കണ്ടാവും രണ്ട് ടീമിന്റെയും വരവ്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് വിജയിച്ചതിന്റെ പ്രധാന കാരണം അവര്‍ രാജസ്ഥാന്റെ സ്പിന്നര്‍മാരെ നന്നായി കളിച്ചതാണ്. ഒറ്റ വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് കിട്ടിയില്ല. യുസവേന്ദ്ര ചഹല്‍ വിക്കറ്റില്ലാതെയാണ് മടങ്ങിയത്. രണ്ടാം ക്വാളിഫയറില്‍ ചഹല്‍ ഇംപാക്ട് ടീമിന് പ്രധാനമാണ്.

തകര്‍പ്പന്‍ സെഞ്ചറി നേടിയ ആഭ്യന്തര താരം രജത് പഠിദാറാണ് അവരുടെ പുതിയ വജ്രായുധം. നിര്‍ണായക മത്സരങ്ങളില്‍ കോഹ്‌ലി ഫോമിലേക്കു തിരിച്ചെത്തുന്നത് ടീമിനു നല്ല സൂചനയാണ്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം