അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിവിധ ഫോര്‍മാറ്റുകളിലായി 367 മത്സരങ്ങളില്‍ (198 ഏകദിനങ്ങള്‍, 122 ടി20 ഐകള്‍, 47 ടെസ്റ്റുകള്‍) ബ്ലാക്ക് ക്യാപ്‌സിനെ പ്രതിനിധീകരിച്ച് 38-കാരന്‍ കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്.

തന്റെ കരിയറില്‍ ന്യൂസിലന്‍ഡിനായി 23 സെഞ്ചുറികള്‍ ഉള്‍പ്പെടെ 12,000 റണ്‍സ് ഗപ്റ്റില്‍ നേടിയിട്ടുണ്ട്. നിലവില്‍ ടി20യില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗുപ്റ്റില്‍ (118 ഇന്നിംഗ്സുകളില്‍ നിന്ന് 135.70 സ്ട്രൈക്ക് റേറ്റില്‍ 3531 റണ്‍സ്). ഏകദിനത്തില്‍, 41.73 ശരാശരിയില്‍ 7346 റണ്‍സുമായി, റണ്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ റോസ് ടെയ്ലറിനും സ്റ്റീഫന്‍ ഫ്‌ലെമിംഗിനും പിന്നിലാണ് ഗുപ്ടില്‍.

ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്.2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 237 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നുയ

ഭാവിയില്‍ ആഭ്യന്തര ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ അദ്ദേഹം തുടര്‍ന്നും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ