Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ബാറ്റിങ്ങില്‍ ‘വിദേശി സഹായം’ വേണ്ട; സര്‍പ്രൈസ് പ്രഖ്യാപനവുമായി രാജസ്ഥാന്‍ റോയല്‍സ്

, 4:34 pm

മുംബൈ മുന്‍ ബാറ്റ്‌സ്മാന്‍ അമൊല്‍ മുസുംദാറിന്റെ ബാറ്റിങ് കോച്ചായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. മുസുംദാറിനെ ബാറ്റിങ് പരിശീലകനായി പ്രഖ്യാപിച്ചതില്‍ അഭിമാനമുണ്ടെന്ന് രാജസ്ഥാന്‍ അറിയിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ ഉഗ്രന്‍ റെക്കോര്‍ഡുകളാണ് മുംസുംദാറിന് റോയല്‍സിലേക്കുള്ള വഴിതുറന്നത്.

171 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 30 സെഞ്ച്വറികളടക്കം 11,167 റണ്‍സുകള്‍ നേടിയിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് ബാറ്റിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അവസരം കൈവന്നതില്‍ സന്തോഷമുണ്ടെന്നും പരമാവധി അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ഈ സീസണിലെ മുഖ്യ പരിശീലകന്‍. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തുന്നത്.

Advertisement