ഇന്ത്യയെ രക്ഷിക്കാന്‍ അവന് കഴിയും; ബിന്നിയെ ഇറക്കി ഭാര്യ മായന്ദി

ലീഡ്‌സില്‍ ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലിയേയും സംഘത്തെയും രക്ഷിക്കാന്‍ സ്റ്റുവര്‍ട്ട് ബിന്നിയോ? കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിന്നിയുടെ ഭാര്യയും അവതാരകയുമായ മായന്ദി ലാംഗര്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തലയില്‍ കൈവച്ചുനില്‍ക്കുന്ന ജയിംസ് ആന്‍ഡേഴ്‌സനു മുന്നിലൂടെ റണ്ണിനായി ഓടുന്ന ബിന്നിയുടെ ചിത്രമാണ് മായന്ദി പോസ്റ്റ് ചെയ്തത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനായി ബിന്നി മികച്ച പ്രകടനം പുറത്തെടുത്ത ഇന്നിംഗ്‌സില്‍ നിന്നുള്ളതാണ് ഈ ചിത്രം. അന്നത്തെ അരങ്ങേറ്റത്തില്‍ മത്സരത്തില്‍ ബിന്നി 78 റണ്‍സ് നേടിയിരുന്നു. ലീഡ്‌സില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായത് ഇതേ സ്‌കോറിനാണ്.

ജയിംസ് ആന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ ഇംഗ്ലിഷ് ബോളര്‍മാര്‍ എറിഞ്ഞു തകര്‍ത്ത ഇന്ത്യയെ രക്ഷിക്കാന്‍ ഇനി ബിന്നിക്ക് കഴിയുമെന്ന സൂചനയാണ് മായന്ദി നല്‍കുന്നതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍. ഇന്ത്യയ്്ക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബിന്നി 10 ഇന്നിംഗ്‌സുകളില്‍നിന്ന് 21.55 ശരാശരിയില്‍ 194 റണ്‍സാണ് നേടിയിട്ടുള്ളത്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!