സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങളോട് മുംബൈ ടി20 ലീഗ് കളിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ഐപിഎല്‍ കഴിഞ്ഞതിന് ശേഷമാണ് മുംബൈ ടി20 ലീഗ് മൂന്നാം പതിപ്പിന് തുടക്കമാവുക. സൂര്യയ്ക്കും ശ്രേയസിനും പുറമെ ശിവം ദുബെയും മറ്റ് ഇന്ത്യന്‍ താരങ്ങളും ലീഗില്‍ പങ്കെടുത്തേക്കും. മുംബൈയില്‍ നിന്നുളള എല്ലാ ഇന്ത്യന്‍ താരങ്ങളോടും ലീഗില്‍ നിര്‍ബന്ധമായും കളിക്കാന്‍ എംസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അജിന്‍ക്യ രഹാനെ, സുര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, പൃഥ്വി ഷാ, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ താരങ്ങളോട് മുംബൈ ലീഗില്‍ കളിക്കാന്‍ എംസിഎ ആവശ്യപ്പെട്ടതായാണ് വിവരം.
“ഐപിഎലിന് ശേഷം നടക്കുന്ന ടി20 ലീഗില്‍ കളിക്കണമെന്ന് മുംബൈയിലെ എല്ലാ ഇന്ത്യന്‍ കളിക്കാരെയും അറിയിച്ചിട്ടുണ്ട്. ഇത് നിര്‍ബന്ധമാണ്. ഇന്ത്യന്‍ ടീമുമായുളള പ്രതിബദ്ധതയോ പരിക്ക് പ്രശ്‌നങ്ങളോ ഉളളവര്‍ക്ക് അത് ഒഴിവാക്കാം”, എംസിഎ പ്രതിനിധി പറഞ്ഞു. ലീഗില്‍ പങ്കെടുക്കുകയാണെങ്കില്‍ തന്നെ എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും അതിലൂടെ മാത്രം 15 ലക്ഷം കിട്ടും. ഈ പണത്തിന് പുറമെ ലേലത്തിലൂടെ കിട്ടുന്ന തുകയും ഇവര്‍ക്ക് ലഭിക്കും.
Read more
“ഇന്ത്യന്‍ കളിക്കാര്‍ക്ക് പങ്കാളിത്ത ഫീസായി അസോസിയേഷന്‍ 15 ലക്ഷം രൂപ പ്രത്യേകം നല്‍കും. കൂടാതെ ലേലത്തിലൂടെയും അവര്‍ക്ക് പണം ലഭിക്കും. കളിക്കാരുടെ അടിസ്ഥാന വിലയും മറ്റ് വിശദാംശങ്ങളും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്”, എംസിഎ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് മുംബൈ ടി20 ലീഗ് നടക്കുക. ടൂര്‍ണമെന്റിലേക്കായി ഇതുവരെ 2800ഓളം പ്രാദേശിക ക്രിക്കറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.