അശ്വിനെ കുരിശേല്‍ കേറ്റിയവര്‍ വാപൊത്തുക; ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം

ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം നിര്‍ദ്ദേശിച്ച് മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ ഏറെ പഴികേട്ട മങ്കാദിംഗ് ഉള്‍പ്പെടെയുള്ള നിയമങ്ങളിലാണ് വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച് മങ്കാദിംഗ് റണ്ണൗട്ടിന്റെ പരിധിയില്‍ വരും. നേരത്തെ അണ്‍ഫെയര്‍ പ്ലേയെക്കുറിച്ച് പരാമര്‍ശിക്കുന്ന 41ാം നിയമത്തിലായിരുന്നു മങ്കാദിംഗ്. എന്നാല്‍ ഇനിമുതല്‍ അത് റണ്ണൗട്ടിനെ കുറിച്ച് പരമാര്‍ശിക്കുന്ന 38ാം നിയമത്തിന്‍ കീഴിലായിരിക്കും.

കോവിഡ് സാഹചര്യത്തില്‍ നിരോധിച്ച ബോളിലെ ഉമിനീര് പ്രയോഗം പൂര്‍ണമായി വിലക്കാനും എംസിസി തീരുമാനിച്ചിരിക്കുകയാണ്. ഉമിനീര് പുരട്ടുന്നതുകൊണ്ട് പന്തിന്റെ സ്വിംഗില്‍ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്നു എംസിസിയുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉമിനീരിനു പകരം വിയര്‍പ്പ് കൊണ്ട് ബോളര്‍മാര്‍ക്കു പന്തിന്റെ മിനുസം കൂട്ടാന്‍ തുടര്‍ന്നും അനുവാദമുണ്ടായിരിക്കും.

ഇനിമുതല്‍ ഒരു ബാറ്റര്‍ ക്യാച്ച് ഔട്ട് ആവുമ്പോള്‍ പുതിയ ബാറ്റര്‍ ആയിരിക്കണം അടുത്ത പന്തില്‍ ഇനി മുതല്‍ സ്‌ട്രൈക് നില്‍ക്കേണ്ടത്. നോണ്‍ സ്‌ട്രൈക്കര്‍ ലൈന്‍ ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇനി മുതല്‍ പുതിയ ബാറ്റര്‍ തന്നെ അടുത്ത ബോള്‍ നേരിടണം. അഥവാ ഓവറിലെ അവസാന പന്തില്‍ ക്യാച്ച് ഔട്ടായാല്‍ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റര്‍ക്ക് അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടാം.

എംസിസി വരുത്തിയ നിയമഭേദഗതിക്ക് ഐസിസിയുടെയും ദേശീയ ക്രിക്കറ്റ് അസോസിയേഷനുകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. സാധാരണയായി എംസിസിയുടെ നിയമങ്ങള്‍ ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകളും എതിര്‍പ്പുകളില്ലാതെ തന്നെ അംഗീകരിക്കാറുണ്ട്. അങ്ങനെ എങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു