മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പി.എസ്.ജി; താരത്തിന്റെ ഓരോ മിനിറ്റിനും പൊന്നുംവില

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവയ്ക്കുന്നത് വന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. ബാഴ്സയില്‍ നിന്ന് പടിയിറങ്ങിയ മെസി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പി.എസ്.ജി അധികൃതര്‍.

മെസിയുമായി പി.എസ്.ജി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്നാണ് പ്രാഥമിക വിവരം. ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും(നാല് ലക്ഷത്തോളം രൂപ) മിനിറ്റിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഒന്നും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ബാഴ്സ വിട്ടതിനു പിന്നാലെ പിഎസ്ജിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ നോട്ടമിട്ടിരുന്നു.

Latest Stories

'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍നിന്ന് വിരമിക്കും'; കളമൊഴിയാന്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധന; പാലക്കാട് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി രൂപ

ഓഹോ അപ്പോൾ അതാണ് സംഭവം, ഋതുരാജ് ടീമിൽ ഇല്ലാത്തത് ആ ഒറ്റ കാരണം കൊണ്ട്; വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

'സമയമാകുമ്പോള്‍ ഞാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തും'; പരസ്യ പ്രഖ്യാപനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളില്‍ ചക്രവാതച്ചുഴി

പാര്‍ട്ടി നടപടികൾക്ക് പിന്നാലെ പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി ഉത്തരവ് ഇന്ന്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'മുറിയില്‍നിന്നും പുറത്തിറങ്ങൂ'; രോഹിത്തിനോടും കോഹ്ലിയോടും കപില്‍ ദേവ്

കിവീസിനെതിരായ പരമ്പരയിലെ തോൽവിക്ക് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്, സോഷ്യൽ മീഡിയയിൽ ചർച്ചയായി മറുപടി

ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ ശ്രമം; നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു