MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐപിഎലില്‍ ഇന്ന് നടക്കുന്ന ഹൈദരാബാദ്-മുംബൈ മത്സരത്തിന് മുന്‍പായി ഒരു മിനിറ്റ് മൗനമാചരിച്ചു. ഇന്നത്തെ മത്സരത്തില്‍ കളിക്കാരും കമന്റേറ്റര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ടോസിനിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാപ്റ്റന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും പാറ്റ് കമ്മിന്‍സും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. ഹാര്‍ദിക്ക് സംഭവത്തെ അപലപിക്കുകയും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ ആദരാഞ്ജലികള്‍ നേരുകയും ചെയ്തു.

‘ഭീകരാക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ സന്ദേശവും ഞങ്ങളുടെ അനുശോചനവും അറിയിക്കുന്നു. ഞാന്‍ ശക്തമായി അപലപിക്കുന്നു, ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ ഭീരുത്വ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു, ഞങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കും പിന്നിലും രാഷ്ട്രത്തോടൊപ്പവും നിലകൊള്ളുന്നു’, ടോസ് സമയത്ത് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

Read more

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ്, ഇരു ഫ്രാഞ്ചൈസികളിലെയും കളിക്കാരും മാച്ച് അമ്പയര്‍മാരും ഒരു നിമിഷം മൗനമാചരിച്ചു. അവരുടെ പിന്നിലെ സ്‌ക്രീനിലായി ‘നമുക്കെല്ലാവര്‍ക്കും സമാധാനത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊളളാം എന്ന സന്ദേശവും കാണിച്ചിരുന്നു.