MI UPDATES: രോഹിത് ശര്‍മ്മ പുറത്തേക്കോ, താരത്തിന് സംഭവിച്ചത്‌, മുംബൈക്ക് തിരിച്ചടിയാവുമോ. ഹിറ്റ്മാന്റെ ഫിറ്റ്‌നസിനെ കുറിച്ച് കോച്ച് പറഞ്ഞത്

കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യന്‍സ്‌ കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കളിക്കാനിറങ്ങിയത്. രോഹിതിന് പകരം വില്‍ ജാക്‌സ് റിയാന്‍ റിക്കല്‍ട്ടനൊപ്പം മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തു. ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ എല്ലാം കുറഞ്ഞ സ്‌കോറില്‍ പുറത്തായ ഹിറ്റ്മാന്റെ നല്ലൊരു ഇന്നിങ്ങ്‌സിനായി ആരാധകര്‍ കാത്തിരിക്കവേയായിരുന്നു അദ്ദേഹത്തിന് പരിക്ക് വില്ലനായത്. പ്രാക്ടീസ് മത്സരത്തിനിടെയാണ് രോഹിതിന് കാല്‍മുട്ടിന് പരിക്കേറ്റത്.

അതേസമയം രോഹിതിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് കോച്ച് ജയവര്‍ധനെ മനസുതുറന്നിരുന്നു. “കാല്‍മുട്ടിന് പരിക്കേറ്റ ശേഷം ഇന്നലെ രോഹിത് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് ജയവര്‍ധനെ പറയുന്നു. പക്ഷേ ഒരു ഭാരവും വയ്ക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അദ്ദേഹം ഇന്ന് രാവിലെ എത്തി ഫിറ്റ്‌നെസ് ടെറ്റ് നടത്തി. അതില്‍ ഭാരം വയ്ക്കുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കി. ഈ മത്സരത്തിന് ഇറങ്ങുകയാണെങ്കില്‍ അത് 100% ഫിറ്റ്‌നെസോടെയാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായി

അതിനാല്‍ ഇതിനായി കുറച്ചുദിവസം കൂടി അദ്ദേഹത്തിന് സമയം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നെറ്റ്‌സില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്, ജയവര്‍ധനെ പറഞ്ഞു. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 21 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. രോഹിത് പിന്മാറിയ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ രാജ് അങ്കദ് ബാവ ഇന്നലെ മുംബൈയ്ക്കായി അരങ്ങേറി.

Latest Stories

പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

ഡ്രോൺ സാന്നിധ്യമില്ല, അതിർത്തി ശാന്തം; ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോ​ഗം ഇന്ന്

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു