ഐ.പി.എല്ലില്‍ എന്തുകൊണ്ട് കമന്ററി പറയുന്നില്ല?; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഹോള്‍ഡിംഗിന്റെ മറുപടി

ഐ.പി.എല്ലില്‍ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വെസ്റ്റന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. താന്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നായിരുന്നു ഹോള്‍ഡിംഗിന്റെ മറുപടി. ടി20 ക്രിക്കറ്റിനെ താന്‍ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ലെന്നാണ് ഇതിലൂടെ ഹോള്‍ഡിംഗ് വ്യക്തമാക്കിയത്.

വിന്‍ഡീസ് ക്രിക്കറ്റിന്റെ പതനം ടി20 ക്രിക്കറ്റിന് പിന്നാലെ പോകുന്നതിനാലാണെന്നും ഹോള്‍ഡിംഗ് സൂചിപ്പിച്ചു. ഇതില്‍ കളിക്കരെ പറഞ്ഞിട്ട് കാര്യമില്ലെന്നും അധികാരികളാണ് ഇതിന് ഉത്തരവാദികളെന്നും ഹോള്‍ഡിംഗ് തുറന്നടിച്ചു.

“പല വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കും രാജ്യത്തിനായി കളിക്കാന്‍ താല്പര്യമില്ല. ആറ് ആഴ്ചത്തേക്ക് നിങ്ങള്‍ക്ക് 600,000 വും, 800,000 വും ഡോളര്‍ സമ്പാദിക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക.”

“ഞാന്‍ ക്രിക്കറ്റര്‍മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അധികാരികളാണ് ഇതിന് ഉത്തരവാദികള്‍. വെസ്റ്റിന്‍ഡീസ് ടി20 ടൂര്‍ണമെന്റുകള്‍ വിജയിക്കും. എന്നാല്‍ അത് ക്രിക്കറ്റല്ല” ഹോള്‍ഡിംഗ് പറഞ്ഞു.

Latest Stories

റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു; വീഡിയോ

'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍