വിവാദ താരത്തെ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കണം; തുറന്നടിച്ച് മൈക്കല്‍ വോണ്‍

അരങ്ങേറ്റ മത്സരത്തിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലണ്ട് സസ്‌പെന്‍ഡ് ചെയ്ത ഒല്ലി റോബിന്‍സണെ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കണമെന്ന് മുന്‍ താരം മൈക്കല്‍ വോണ്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് താരം ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒല്ലി റോബിന്‍സണ്‍ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷ. അത് സംഭവിക്കേണ്ടത് തന്നെയാണ്. ഇപ്പോള്‍ ബോര്‍ഡ് എടുത്ത നടപടി ശരിയാണെങ്കിലും സ്ഥിരം വിലക്ക് ശരിയായ നടപടിയല്ലെന്നും താരത്തിനെ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരങ്ങള്‍ക്ക് പരിഗണിക്കണമെന്നും വോണ്‍ വ്യക്തമാക്കി.

റോബിന്‍സന്റെ എട്ട് വര്‍ഷം മുമ്പുള്ള സെക്‌സിസ്റ്റ് റേസിസ്റ്റ് ട്വീറ്റുകള്‍ അരങ്ങേറ്റത്തിന് പിന്നാലെ വിവാദമായതോടെയാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ നടപടി. സംഭവത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷമാകും താരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. അതുവരെ താരത്തിന് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കളിക്കാനാവില്ല.

താരം പക്വതയില്ലാത്ത പ്രായത്തിലെ നടപടിയ്ക്ക് മാപ്പ് പറഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഓഗസ്റ്റിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു