തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് വോണ്‍; ആ ചിന്ത ബുദ്ധിശൂന്യതയാണെന്ന് ഓസീസ് കോച്ച്

സ്വന്തം മണ്ണില്‍ ഇന്ത്യയുടെ യുവനിരയോട് തോറ്റത്തിന്റെ നാണക്കേട് ഓസീസിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രധാന താരങ്ങളൊന്നും ഇല്ലായിരുന്നിട്ടും ഇന്ത്യന്‍ യുവനിര ഓസീസ് വമ്പിനെ നിഷ്‌കരണം തച്ചുടക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം ഇലവനോടാണ് ഓസീസ് തോറ്റതെന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ പരിഹാസം. ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍.

“വോണ്‍ തമാശയായിട്ട് പറഞ്ഞതാണെന്ന എനിക്കറിയാം. എന്നാല്‍ വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ ഒക്കെ പറയുമെങ്കിലും ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തെ ഒന്നര ബില്യണ്‍ ആളുകളില്‍ നിന്ന് അവസാന ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ അവര്‍ അത്രയും മികച്ച കളിക്കാരായിരിക്കണമെന്ന് ഊഹിക്കാവുന്നതേയുള്ളു.”

“ഒരു പറ്റം മികച്ച പ്രതിഭയുള്ള താരങ്ങളെയാണ് ഞങ്ങളന്ന് ഗ്രൗണ്ടില്‍ കണ്ടത്. അവര്‍ അവരുടെ അവസരങ്ങള്‍ മുതലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങളായിരുന്നു എതിര്‍ഭാഗത്ത്” ലാംഗര്‍ പറഞ്ഞു.

2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയമാണിത്. ജയത്തോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!