റൂട്ടിനെ അവര്‍ ചതിച്ചെന്ന് മൈക്കല്‍ വോണ്‍; ഇംഗ്ലീഷ് കോച്ചിനും വിമര്‍ശനം

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ആരംഭിച്ച വിഴുപ്പലക്കല്‍ തുടരുന്നു. ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തി. സീനിയര്‍ താരങ്ങള്‍ നായകന്‍ ജോ റൂട്ടിനെ കൈവിട്ടെന്ന് വോണ്‍ കുറ്റപ്പെടുത്തി. കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ അനങ്ങാപ്പാറ നയത്തെയും വോണ്‍ വിമര്‍ശിച്ചു.

ലോര്‍ഡ്‌സിലെ അഞ്ചാം ദിവസം ലഞ്ചിന് മുന്‍പ് ഒന്നര മണിക്കൂറിനിടെയാണ് ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചത്. ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായി അതുമാറി. ജസ്പ്രീത് ബുംറയെ ബൗണ്‍സര്‍ എറിഞ്ഞ് പുറത്താക്കാനുള്ള ഇംഗ്ലണ്ടിന്റെ പദ്ധതി പാളിയതിനെ കുറിച്ച് ഒരുപാട് ചര്‍ച്ച നടന്നു. പ്രശ്‌നത്തില്‍ ഇടപെടേണ്ട സീനിയര്‍ താരങ്ങള്‍ ജോ റൂട്ടിനെ പിന്തുണച്ചില്ല. കോച്ച് സില്‍വര്‍വുഡില്‍ നിന്നും ചിലത് പ്രതീക്ഷിച്ചു- വോണ്‍ പറഞ്ഞു.

ഇന്ത്യന്‍ വാലറ്റം ഇംഗ്ലണ്ടിനെ അടിച്ചൊതുക്കുമ്പോള്‍ സില്‍വര്‍വുഡ് നിശബ്ദ കാഴ്ച്ചക്കാരനായി. എന്തുകൊണ്ട് സില്‍വര്‍വുഡ് വെള്ളവുമായി ആരെയും കളത്തിലേക്ക് അയച്ചില്ല. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചില്ല. തന്ത്രങ്ങള്‍ മാറ്റാന്‍ റൂട്ടിനോട് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും വോണ്‍ ചോദിച്ചു.

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ടെസ്റ്റിലെ ഭൂരിഭാഗം സെഷനുകൡലും ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അഞ്ചാം ദിനം ഏവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം