ലോക കപ്പിന് തിരശീല വിഴും മുമ്പേ മഹാത്ഭുതങ്ങള്‍ കാണാം; ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അടിമുടി മാറ്റം

ട്വന്റി20 ലോക കപ്പിന് തിരശീല വീഴും മുമ്പേ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. ടി20യില്‍ ഭാവി മുന്നില്‍ കണ്ട് യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഇന്ത്യയുടെ നയം. നവംബര്‍ 17 മുതല്‍ ഇന്ത്യയില്‍ പര്യടനത്തിന് ന്യൂസിലന്‍ഡ് ടീം എത്തുന്നുണ്ട്. കിവികള്‍ക്കെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ്മ ടി20 ടീമിന്റെ നായക പദവി ഏറ്റെടുക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുവനിരയ്ക്ക് പ്രാധാന്യമുള്ള ടീമിനെയാവും പ്രഖ്യാപിക്കുക. ഋതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കെല്ലാം ടീമില്‍ ഇടം ലഭിക്കാന്‍ വഴി തെളിഞ്ഞേക്കും. അങ്ങനെയെങ്കില്‍ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും.രോഹിതിനും വിശ്രമം നല്‍കിയാല്‍ കെ.എല്‍. രാഹുല്‍ ഇന്ത്യയെ നയിച്ചേക്കും.

ടി20യില്‍ പുതിയ കാലത്തെ ടീമിനെ കെട്ടിപ്പടിക്കുന്നതിനാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതു പ്രകാരം കോഹ്ലിക്ക് ചിലപ്പോള്‍ ട്വന്റി20 ടീമിലെ സ്ഥാനം തന്നെ ഉപേക്ഷിക്കേണ്ടി വരും. സമീപകാലത്തായി ട്വന്റി20ക്ക് ആവശ്യമായ വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കോഹ്ലിക്കു സാധിക്കുന്നില്ല. ഏകദിന ശൈലിയിലെ ബാറ്റിംഗുമായി മുന്നോട്ടു പോകുന്ന കോഹ്ലിയെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അത്ഭുതമാകില്ല. പേസ് ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമൊക്കെ ടി. നടരാജനും ഹലീല്‍ അഹമ്മദുമെല്ലാം വഴിമാറിക്കൊടുക്കേണ്ടിവരും.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്