ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റുള്ളവര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈഗോ കൊണ്ടും അഹങ്കാരംകൊണ്ടുമാണെന്നും മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖ്. കോഹ്‌ലിയുടെ നിലവിലെ പ്രശ്‌നം മാനസികമാണെന്നും ഈഗോ ഇപ്പോള്‍ കൂടുതലാണെന്നും മിസ്ബാഹ് പറഞ്ഞു.
‘ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ കോഹ്‌ലി വല്ലാതെ പിന്തുടരുന്നു. സമീപകാലത്തായി നിരവധി തവണ ഇത്തരം പന്തുകളില്‍ കോഹ്‌ലി പുറത്തായിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കോഹ്‌ലിയുടെ ബാറ്റിംഗില്‍ ഇപ്പോള്‍ കാണാനാവും. എന്നാല്‍ ശരിയായ പ്രശ്നം മാനസികമായതാണ്.’
‘ബൗളര്‍മാരെ കോഹ്‌ലി ആക്രമിക്കാനും ആധിപത്യം പുലര്‍ത്താനും കാരണം അവന്റെ ഈഗോയും അഹങ്കാരംകൊണ്ടാണ്. എന്നാല്‍ ചില സമയങ്ങളില്‍ അത് അവനില്‍ അമിതമാവുന്നു. ഇതേ മനോഭാവത്തോടെ കൂടുതല്‍ കൂടുതല്‍ അവന്‍ കളിക്കുന്നത്. ഇത് അവന്റെ സമ്മര്‍ദ്ദത്തെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്’ മിസ്ബാഹ് പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി കോഹ് ലിക്ക് ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാനായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്.