കണക്കുകൂട്ടലുകളിലെ പാളിച്ച, തെറ്റായ ആശയവിനിമയം; അഫ്ഗാന്റെ മടക്കം തോല്‍വിയേക്കാള്‍ വലിയ നിരാശ പേറി

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി വീണ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു.

റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഓവറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ് ചെയ്യേണ്ടിയിരുന്നു. 37 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അഫ്ഗാന്‍ എട്ടിന് 289 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത ബോളില്‍ ഫോറായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ആദ്യ ബോളില്‍ മുജീബുര്‍ റഹ്‌മാനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കുകയായിരുന്നു. ഇതോടെ അഫ്ഗാന്‍ ക്യാമ്പ് ഒന്നടങ്കം നിരാശയിലാണ്ടു.

എങ്കിലും 37.4 ഓവറില്‍ 295 റണ്‍സെടുത്താല്‍ അഫ്ഗാന് റണ്‍റേറ്റില്‍ പിന്തള്ളാമായിരുന്നു. പക്ഷെ ഇക്കാര്യം അഫ്ഗാന് അത്ര ധാരണയില്ലായിരുന്നു എന്നുവേണം മനസിലാക്കാന്‍. പുതുതായി ക്രീസിലെത്തിയ ഫസല്‍ ഹഖ് ഫറൂഖിക്കു രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ റണ്ണെടുക്കാനായില്ല. നാലാമത്തെ ബോളില്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി. ഇതോടെ അഫ്ഗാന്‍ 289നു ഓള്‍ഔട്ടുമായി.

മുഹമ്മദ് നബി (65), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദി (59) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ ജയത്തിനു തൊട്ടരികിലെത്തിച്ചത്. നബി 32 ബോളില്‍ ആറു ഫോറും അഞ്ചു സിക്സറുമടിച്ചപ്പോള്‍ ഷാഹിദി 66 ബോളില്‍ മൂന്നു ഫോറും ഒരു സിക്സറും നേടി. 45 റണ്‍സെടുത്ത റഹ്‌മത്ത് ഷായാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ലങ്കയ്ക്കായി കസുന്‍ രജിത നാലു വിക്കറ്റുകളെടുത്തു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്