'ഐ.പി.എല്ലില്‍ എന്നെ ആരും സ്വന്തമാക്കാതിരുന്നത് നന്നായി'; തുറന്നടിച്ച് ലബുഷെയ്ന്‍

ഐ.പി.എല്ലില്‍ തന്നെ ആരും സ്വന്തമാക്കാതിരുന്നത് നന്നായെന്ന് ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍. ഇന്ത്യയില്‍ കോവിഡ് വഷളാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ലബുഷെയ്‌നിന്റെ തുറന്നുപറച്ചില്‍.

“ഞാന്‍ ഐ.പി.എല്‍ കളിക്കാന്‍ വരാതിരുന്നത് നന്നായെന്ന് തോന്നുന്നു. അതിലൂടെ എനിക്ക് ഷെഫീല്‍ഡ് ഷീല്‍ഡ് ജയിക്കാനായി. പിന്നെ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യവും നോക്കൂ. ഇന്ത്യയിലുള്ള ഓസീസ് കളിക്കാരെ കുറിച്ചോര്‍ത്ത് എനിക്ക് വിഷമമുണ്ട്.”

“എന്നാല്‍ ഇന്ത്യയില്‍ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നവരല്ല എല്ലാവരും. അവര്‍ സുരക്ഷിതരായി ഇന്ത്യയില്‍ തുടരുമെന്നും ഐപിഎല്ലിന് ശേഷം സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു” ലബുഷെയ്ന്‍ പറഞ്ഞു.

2021 സീസണിന് മുമ്പായി നടന്ന മിനിതാര ലേലത്തില്‍ ലബുഷെയ്‌നിന്റെ പേരും എത്തിയിരുന്നു. എന്നാല്‍ ഒരു കോടി രൂപ അടിസ്ഥാന വിലയായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ