ലോകം കണ്ട ഏറ്റവും മികച്ച സീം ബൗളർമാരിൽ ഒരാളായ ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്‌സൺ വെള്ളിയാഴ്ച തൻ്റെ പ്രസിദ്ധമായ കരിയറിന് തിരശ്ശീല കുറിച്ചു. ആൻഡേഴ്സൺ തൻ്റെ കരിയർ അവസാനിപ്പിച്ചത് കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 704 വിക്കറ്റുകളോടെയാണ്. ലോകത്തിലെ ഒരു പേസ് ബൗളർക്കും ആൻഡേഴ്സണെ പോലെ ഒരു ബോളർ ആകാൻ ആയിട്ടില്ല. ആൻഡേഴ്സൺ ജെൻ്റിൽമാൻ ഗെയിമിനോട് വിടപറയുമ്പോൾ, മുൻ ക്രിക്കറ്റ് കളിക്കാരും ആരാധകരും ഗോട്ട് പേസറെ അഭിനന്ദിച്ചതോടെ സോഷ്യൽ മീഡിയയിൽ ആശംസകൾ പ്രവഹിച്ചു. എന്നിരുന്നാലും, വിരമിക്കലിന് ആൻഡേഴ്സണിന് ആശംസകൾ നേർന്ന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വരുത്തിയ തെറ്റ് ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
“നിങ്ങളുടെ കട്ടറുകളെ നേരിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു, ജിമ്മി! മനോഹരമായ ഗെയിമിന് ഇപ്പോൾ അതിൻ്റെ ഏറ്റവും മികച്ച ഒന്ന് നഷ്ടമാകും. കായികരംഗത്തെ നിങ്ങളുടെ അവിശ്വസനീയമായ സേവനം ശ്രദ്ധേയമായ ഒന്നാണ്. നിങ്ങളോട് വലിയ ബഹുമാനം, GOAT ആണ് നിങ്ങൾ ” ബാബർ X-ൽ പോസ്റ്റ് ചെയ്തു. ശേഷം അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുക ആയിരുന്നു.
പിന്നീട് അദ്ദേഹം ശരിയായ കുറിപ്പ് എഴുതി “നിങ്ങളുടെ സ്വിംഗിനെ അഭിമുഖീകരിക്കുന്നത് ഒരു പദവിയായിരുന്നു, ജിമ്മി! മനോഹരമായ ഗെയിമിന് ഇപ്പോൾ അതിൻ്റെ ഏറ്റവും മികച്ച ഒന്ന് നഷ്ടമാകും. കായികരംഗത്തെ നിങ്ങളുടെ അവിശ്വസനീയമായ സേവനം ശ്രദ്ധേയമായ ഒന്നാണ്. നിങ്ങളോട് വലിയ ബഹുമാനം, നിങ്ങളാണ് ഗോട്ട് “.
സ്വിങ് ബോളിങ് കൊണ്ടായിരുന്നു ജിമ്മി പ്രശസ്തനായത്. മറിച്ച് കട്ടറുകൾ കൊണ്ട് ആയിരുന്നില്ല. അതിനാലാണ് അദ്ദേഹം പോസ്റ്റ് ഡീലിറ്റ് ചെയ്തത്
വെസ്റ്റ് ഇൻഡീസിനെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിനും 114 റൺസിനും തോൽപ്പിച്ചതോടെ 188 ടെസ്റ്റ് മത്സരങ്ങളും രണ്ട് പതിറ്റാണ്ടിലേറെയും നീണ്ട തൻ്റെ ഐതിഹാസിക ടെസ്റ്റ് കരിയർ ആൻഡേഴ്‌സൺ അവസാനിപ്പിച്ചു.