ആഷസില്‍ നൂറ്റാണ്ടിന്റെ പന്ത്; അമ്പരപ്പിച്ച് സ്റ്റാര്‍ക്ക്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ അത്ഭുത പന്തെറിഞ്ഞ് അമ്പരപ്പിച്ച് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഇംഗ്ലീഷ് താരം ജയിംസ് വിന്‍സിനെയാണ് സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പന്തെറിഞ്ഞ് പുറത്താക്കിയത്. ആഷസ് ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച പന്തായാണ് ഈ പ്രകടനത്തെ വിലയിരുത്തുന്നത്.

ഇടംകയ്യന്‍ ബൗളറായ സ്റ്റാര്‍ക്ക് തൊടുത്തുവിട്ട വെടിയുണ്ട വിന്‍സിനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്‍സ്വിംങറെന്ന് തോന്നിച്ച പന്ത് അല്‍പം പുറത്തേക്ക് തിരിഞ്ഞ് കുറ്റി തെറിപ്പിച്ചു. 55 റണ്‍സെടുത്ത് നിലയുറപ്പിച്ചിരുന്ന വിന്‍സ് പന്ത് കണ്ടുപോലുമില്ല എന്നതാണ് യാതാര്‍ത്ഥ്യം. ആ കാഴ്ച്ച കാണാം

ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലുടെ സ്റ്റാര്‍ക്കിന്റെ പന്തിന് പ്രശംസയുമായെത്തിയത്. ആഷസിന്റെ പന്ത് എന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണും നൂറ്റാണ്ടിന്റെ പന്തെന്ന് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും സ്റ്റാര്‍ക്കിന്റെ ബോളിനെ വിലയിരുത്തി.

ക്രിക്കറ്റ് ചരിത്രത്തിലെ ഏത് ബാറ്റ്സ്മാന്റെയും വിക്കറ്റെടുക്കും ആ ബോളെന്നായിരുന്നു ജിമ്മി നീഷാമിന്റെ കമ്മന്റ്. ഡാമിയന്‍ ഫ്ളെമിംഗ്, മിച്ചല്‍ ജോണ്‍സണ്‍, അലന്‍ ഡൊണാള്‍ഡ് തുടങ്ങിയവരും പന്തിനെ അഭിനന്ദിച്ചു.

Read more

ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് വിലിയിരുത്തപ്പെടുന്നത്. 150കിമിയിലേറെ വേഗത്തില്‍ വരുന്ന സ്വിംങറുകളാണ് സ്റ്റാര്‍ക്കിനെ അപകടകാരിയാക്കുന്നത്.