മൊയിൻ അലി ചെന്നൈയുടെ മുത്തുമണി, നിറഞ്ഞ് കവിഞ്ഞ ഗാലറിയെ നിരാശരാക്കാതെ ധോണിയും കൂട്ടരും സീസണിലെ ആദ്യ ജയത്തിന് നന്ദി സ്പിന്നർമാർക്ക്

ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിൽ നീണ്ട ഇടവേളക്ക് ശേഷം നടന്ന മത്സരം എന്തായാലും കാണികളെ നിരാശപെടുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 217 / 7 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗ 205 റൺസിന് പുറത്തായി. ചെന്നൈക്ക് 12 റൺസിന്റെ വിജയം. ആദ്യ കളിയിലെ തോൽവിക്ക് ശേഷം എന്തായാലും സ്വന്തം മണ്ണിൽ നടന്ന ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ചെന്നൈക്ക് നേട്ടമാകും. ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച ലക്നൗ ടീമിനെ തകർത്തത് മൊയിൻ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ചെന്നൈക്ക് വളരെ മികച്ച തുടക്കമാണ് കിട്ടിയത്. കഴിഞ്ഞ സീസണിലൊക്കെ പല മത്സരങ്ങളിലും ചെന്നൈക്ക് രക്ഷകരായി ഋതുരാജ്- കോൺവേ സഖ്യം നൽകി അതിഗംഭീര തുടക്കം തന്നെ ആയിരുന്നു ചെന്നൈ ഇന്നിങ്സിന്റെ അടിത്തറ. ഇരുവരും ലക്നൗ ബോളറുമാർക്ക് യാതൊരു അവസരവും നൽകാതെയാണ് കളിച്ചത്. ഇതിനിടയിൽ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ ഋതുരാജ് (57) വലിയ സ്വോരിലേക്ക് കടക്കുന്നതിന് മുമ്പ് രവി ബിഷ്ണോയ്ക് ഇരയായതി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബൈ (27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പലപ്പോഴും ക്രീസിൽ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ദുബൈയെയും മടക്കിയത് ബിഷ്‌ണോയി തന്നെ ആയിരുന്നു. അതിനിടയിൽ അർദ്ധ സെഞ്ചുറി നേടുമെന്ന് തോന്നിച്ച കോൺവേ (47 ) മാർക് വുഡിന് വിക്കറ്റ് നൽകി മടങ്ങി.

ശേഷം ക്രീസിലെത്തിയ മോയിൻ അലി (19) കോടികളുടെ കിലുക്കവുമായി എത്തിയ സ്റ്റോക്സ് (8) എന്നിവരും നിരാശപ്പെടുത്തി. എന്തിരുന്നാലും തുടക്കം തന്നെ മികച്ച റൺ നാട്ടിൽ കളിച്ചത് അവസാനം ചെന്നൈക്ക് ഭാഗ്യമായി . ഇതിനിടയിൽ ക്രീസിലെത്തിയ അമ്പാട്ടി റെയ്‌ഡു (27) ഒരറ്റത്തു ഉറച്ച നിന്നപ്പോൾ അവസാന ഓവറിൽ ജഡേജ (3) പുറത്തായപ്പോൾ ക്രീസിലെത്തിയ ധോണി (12) മാർക്ക് വുഡിനെതിരെ അവസാന ഓവറിൽ രണ്ട് സിക്സ് നേടി ആരാധകരെ ആവേശത്തിലാക്കി. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ ചെന്നൈക്ക് എതിരെ ബിഷ്‌ണോയി തന്റെ 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും അദ്ദേഹം 49 റൺസ് വഴങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ആവശ് ഖാൻ സ്വന്തമാക്കി.

ചെന്നൈ എങ്ങനെയാണോ തുടങ്ങിയത് ആ രീതിയിൽ തന്നെയാണ് ലക്നൗ തുടങ്ങിയത്. ഓപ്പണർ മയേഴ്സ് കഴിഞ്ഞ മത്സരത്തിലെ പോലെ തകർപ്പൻ അടി നടത്തിയപ്പോൾ രാഹുൽ കാഴ്ചക്കാരൻ മാത്രമായി. യദേഷ്ടം എക്സ്ട്രാ റണ്ണുകൾ നൽകി ചെന്നൈ ഫാസ്റ്റ് ബോളറുമാർ അവരെ സഹായിച്ചു. ഒടുവിൽ സ്പിന്നർ മോയിൻ അലി എത്തിയപ്പോഴാണ് മയേഴ്സ് (53) മടങ്ങിയത്. താരം മടങ്ങിയതോടെ ചെന്നൈ സെയ്‌നറുമാർ ഒരറ്റത്ത് നിന്നും കാര്യങ്ങൾ കടുപ്പിച്ചു. നായകൻ രാഹുൽ (20 ) ദീപക്ക് ഹൂഡ (2) കൃണാൽ പാണ്ട്യ (9) എന്നിവർ വേഗം മടങ്ങിയപ്പോൾ മാർക്സ് സ്റ്റോയ്‌നിസ്(21) റൺസ് നേടിയെങ്കിലും ശരിക്കും ബുദ്ധിമുട്ടി. എന്നാൽ നിക്കോളാസ് പൂരന് 32 (18) വമ്പനടികളുമായി ലക്നൗവിന് നൽകിയെങ്കിലും ആദ്യ സ്പെല്ലിൽ നല്ല രീതിയിൽ തല്ലുവാങ്ങിയ ചെന്നൈയുടെ ഇമ്പാക്ട് താരം തുഷാർ ദേശ്പാണ്ഡെ അദ്ദേഹത്തെ വീഴ്ത്തി. ആദ്യ ഓവറുകൾ അപേക്ഷിച്ച് സ്വൽപ്പം അച്ചടക്കം കാണിച്ച ചെന്നൈ ബോളറുമാർ എന്തായാലും അവസാനം കളി പിടിച്ചതോടെ ആരാധകരും ഹാപ്പി. ചെന്നൈക്കായി മൊയിൻ അലി നാലും സാന്റ്നർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ