മുഹമ്മദ് സിറാജിനെ ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്ത ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ലും താരത്തിന് ടീമിൽ ഇടമില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, വിദർഭയ്‌ക്കെതിരായ ഹൈദരാബാദിൻ്റെ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ സിറാജ് കളിക്കും. ജനുവരി 23 ന് ഹിമാചൽ പ്രദേശിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കില്ല എങ്കിലും ശേഷമുള്ള മത്സരത്തിൽ താരം കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
“ജോലിഭാരം കാരണം അദ്ദേഹം ആദ്യ മത്സരം കളിക്കില്ല, പക്ഷേ വിദർഭയ്‌ക്കെതിരായ അവസാന മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്,” റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.
ഇന്ത്യൻ സെലക്ടർമാർ യഥാക്രമം സ്വദേശത്തും ദുബായിലും നടക്കാനിരിക്കുന്ന രണ്ട് ഏകദിന അസൈൻമെൻ്റുകൾക്ക് സിറാജിന് മുന്നിൽ അർഷ്ദീപ് സിങ്ങിനെ തിരഞ്ഞെടുത്തു. ഓൾഡ് ബോളിൽ സിറാജിൻ്റെ മികവ് നഷ്ടമായെന്നും കളിയുടെ അവസാന ഘട്ടത്തിലും മധ്യ ഓവറുകളിലും പുതിയ പന്തിൽ എറിയുന്ന ബൗളറെയാണ് ടീം തേടുന്നതെന്നും രോഹിത് പറഞ്ഞു.
“പുതിയ പന്ത് നൽകാത്തപ്പോൾ സിറാജിൻ്റെ മികവ്ന ഷ്ടപ്പെടും. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താത്തത് നിർഭാഗ്യകരമാണ്, പക്ഷേ ഞങ്ങൾക്ക് വ്യത്യസ്തത നൽകുന്ന താരങ്ങളെ തിരയുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പുതിയ പന്തിൽ പന്തെറിയാനും മധ്യനിരയിൽ പന്തെറിയാനും ഡെത്ത് ഓവറുകളിൽ പന്തെറിയാനും കഴിയുന്ന ബൗളർമാർ നമുക്കുണ്ട്. ഈ മൂന്ന് ബൗളർമാർ (ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്) ഉപയോഗിച്ച് ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും, ”രോഹിത് പറഞ്ഞു.
Read more
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളിലും കളിച്ച സിറാജ് 20 വിക്കറ്റ് വീഴ്ത്തിയിരുന്നു.