ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണിനായി മുംബൈ ഇന്ത്യന്‍സ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച മെഗാ ലേലത്തില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്ക്സ്, റീസ് ടോപ്ലി തുടങ്ങി നിരവധി താരങ്ങളെ ടീമിലെത്തിച്ചു.
മുംബൈ സ്‌ക്വാഡ് സജ്ജീകരിച്ചതോടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതയുള്ള പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിച്ചു. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും മുംബൈ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നു കൈഫ് അഭിപ്രായപ്പെട്ടു.
ഇത്തവണ തിലക് വര്‍മ്മയും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്യുന്നത് ഞാന്‍ കാരുതുന്നു. അതിനുശേഷം സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ വരും. അവന്‍ എപ്പോഴും മൂന്നാം നമ്പറില്‍ പൊതുവെ നന്നായി കളിക്കും. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും അതിനുശേഷം ജാക്‌സും വരും,’ കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
കൂടാതെ, മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് ആക്രമണത്തെക്കുറിച്ചും കൈഫ് സംസാരിച്ചു. ‘ഒന്നോ രണ്ടോ കളിക്കാരെ മാറ്റിനിര്‍ത്തിയാല്‍, അവരുടെ എല്ലാ കളിക്കാരും മാച്ച് വിന്നര്‍മാരാണ്. ബോളിംഗ് നന്നായി ക്രമീകരിച്ചിട്ടുണ്ട്. ദീപക് ചാഹര്‍ വളരെ നന്നായി ബൗള്‍ ചെയ്യുന്നു. ചെന്നൈയ്ക്ക് വേണ്ടി അദ്ദേഹം അത് ചെയ്തു. ട്രെന്റ് ബോള്‍ട്ടും ബുംറയും ഒരുമിച്ച് പന്തെറിയുന്നത് നിങ്ങള്‍ കാണും.’
‘മുംബൈ ഇന്ത്യന്‍സിന്റെ ഒരു ദൗര്‍ബല്യം മികച്ച സ്പിന്നറുടെ അഭാവമായിരുന്നു. മിച്ചെല്‍ സാന്റ്‌നര്‍ വന്നതോടെ അതും പരിഹരിക്കപ്പെട്ടു’, കൈഫ് കൂട്ടിച്ചേര്‍ത്തു.