ഇന്ത്യൻ കായിക പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമമ്മദ് ഷമിയും, ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയും. ഇരുവരും ദുബായിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ വൈറൽ ആയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.
മുഹമ്മദ് ഷമിയും ആദ്യ ഭാര്യ ഹാസിൻ ജഹാനും തമ്മിൽ 2018 ഇൽ വിവാഹമോചിതരായിരുന്നു. സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഷൊയെബ് മാലിക്കും 2023 ലാണ് വിവാഹമോചിതരായത്. അതിനു ശേഷം 2024 ജനുവരിയോടെ ഷൊയെബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ കല്യാണം കഴിച്ചു.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു മുഹമ്മദ് ഷമി. ആ സമയം മുതലാണ് സാനിയ മിർസയും ഷമിയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ അതിനോട് അവർ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇരുവരും ദുബായിൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്നും അവർ തമ്മിൽ പ്രണയത്തിലല്ല എന്നൊക്കെയുമുള്ള വാദങ്ങളും ഉയർന്നു വരുന്നുണ്ട്. എഐയിലൂടെ ഈ ചിത്രങ്ങൾ വ്യാജമാക്കിയതാണെന്നാണ് ആരാധകർ വ്യക്തമാകുന്നത്. ഈ ചിത്രങ്ങൾ വ്യാജമാണോ അല്ലയോ എന്നതിനെ കുറിച്ച് താരങ്ങൾ ഇത് വരെ പ്രതികരിച്ചിട്ടില്ല.