ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ഏകദിന പരമ്പര തോൽവിയെ കുറിച്ച് ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് പേസർ മുഹമ്മദ് ഷമി തന്റെ അഭിപ്രായം അറിയിച്ചു. സ്പിന്നർമാർ ആക്രമണത്തിനിറങ്ങിയപ്പോൾ ഇന്ത്യൻ ബാറ്റ്‌സ്‌മാർ കളി മറന്നെന്ന് അദ്ദേഹം സമ്മതിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 110 റൺസിൻ്റെ തകർപ്പൻ തോൽവി ഏറ്റുവാങ്ങി. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം 1997 ന് ശേഷം ദ്വീപ് രാഷ്ട്രത്തിനെതിരായ ആദ്യ പരമ്പര തോൽവി ഏറ്റുവാങ്ങുകയും ചെയ്തു, തുടർന്ന് അവർ പരമ്പര 2-0 ന് തോറ്റു.
മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ടീമിൻ്റെ തോൽവിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഒരു കാലത്ത് സ്പിന്നര്മാര്ക്ക് എതിരെ വളരെയധികം നന്നായി കളിച്ചിരുന്ന ഇന്ത്യ ഈ പരമ്പരയിലേക്ക് വന്നപ്പോൾ കളിക്കാൻ മറന്നത് പോലെയാണ് പ്രകടനം നടത്തിയത്. മൂന്നാം മത്സരത്തിലേക്ക് വന്നപ്പോൾ രോഹിത് ശർമ്മ പതിവ് പോലെ തിളങ്ങിയെങ്കിലും ബാക്കി താരങ്ങൾ എല്ലാവരും നിരാശപ്പെടുത്തി.
രോഹിത് ശർമ്മ പുറത്തായതിന് ശേഷം ഇന്ത്യൻ ബാറ്റേഴ്സിന് കാര്യമായി കളിക്കാനായില്ലെന്ന് മുഹമ്മദ് ഷമി സമ്മതിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “സ്പിൻ ബൗളിംഗ് വന്നപ്പോൾ ഇന്ത്യക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. രോഹിത് ശർമ്മയ്ക്ക് ശേഷം കാര്യമായ ബാറ്റിംഗ് പ്രകടനങ്ങളൊന്നും ഉണ്ടായില്ല. ബാറ്റ്സ്മാൻമാർ വന്നും പോയും കൊണ്ടിരുന്നു. 16-ാം ഓവർ അവസാനിക്കുമ്പോൾ 100 റൺസ് നേടിയെങ്കിലും ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടമായിരുന്നു. ഈ സ്പിന്നിന് മുന്നിൽ ഇന്ത്യ നിസ്സഹായരായി കാണപ്പെട്ടു.”
“അവർ ആശങ്കാകുലരായി കാണപ്പെട്ടു. ഇന്ത്യൻ ബാറ്റിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ, മധ്യനിരയിൽ ആരും തിളങ്ങിയില്ല. എന്നാൽ 9-ാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ ചെറുതായി പൊരുതി. ശ്രീലങ്ക അവരുടെ നാട്ടിലെ സാഹചര്യങ്ങൾ നന്നായി പരീക്ഷിച്ചു. അവർ ഒരു നല്ല പരമ്പര കളിച്ചു,” മുഹമ്മദ് ഷമി പറഞ്ഞു.
27 വർഷങ്ങൾക്ക് ശേഷം ഒരു പരമ്പര വിജയം സ്വന്തമാക്കിയ ശ്രീലങ്കക്ക് കാര്യങ്ങൾ അനുകൂലം ആണെങ്കിലും ഇന്ത്യക്ക് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഉണ്ടെന്ന് ഷമി പറഞ്ഞു.